രാ​ഹു​ൽ കേ​ര​ള​ത്തി​ൽ വ​രു​ന്ന​തുകൊ​ണ്ട് എ​ൽഡി​എ​ഫി​ന് ഒ​രു ചു​ക്കുമി​ല്ലെന്ന് കാനം

നെ​ടു​മ​ങ്ങാ​ട്: കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​തുകൊ​ണ്ട് എ​ൽഡിഎ​ഫി​ന്‍റെ വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കി​ല്ലെന്നും 20 സീ​റ്റി​ലും എ​ൽഡിഎ​ഫ് സ്ഥാനാർഥികൾക്കും വി​ജ​യ സാ​ധ്യ​തയുണ്ടെന്നും സിപിഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

രാ​ഹു​ലി​ന്‍റെ വ​ര​വ് ഒ​രു മ​ഹാസം​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​ത് മാ​ധ്യ​മങ്ങളാണ്. ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ​എ.സ​മ്പ​ത്തി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​യോ​ഗം നെ​ടു​മ​ങ്ങാ​ട്ടു ഉ​ദ​ഘാ​ട​നം ചെ​യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ന​രേ​ന്ദ്ര​ മോ​ദി കോ​ർ​പ​റേ​റ്റു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​ണ്. മോ​ദി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷ ഐ​ക്യം ആ​വ​ശ്യ​മാ​ണ്. കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സും ബിജെപി​യും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി രേ​ഖ നേ​രി​യ​താ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ർ​ക്കും കൂ​റ് മാ​റാൻ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേ​ന്ദ്ര​ത്തി​ൽ മ​ത നി​ര​പേ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ കേ​ര​ള​ത്തി​ൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വി​ജ​യി​ക്ക​ണം. വർഗീയ ശക്തികളെ അകറ്റിനിർത്താൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Related posts