തന്റെ വിവാഹം ക്ഷണിക്കാനായി ക്ഷണക്കത്തുകളുമായി വീട്ടില്‍ നിന്നിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി. മൂന്ന് പേര് ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും രാഷ്ട്രീയ നേതാവിന് കാഴ്ചവെയ്ക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഏപ്രില്‍ 18നാണ് സംഭവം. ഏപ്രില്‍ 21ന് നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ സമീപത്തെ വീടുകളില്‍ നല്‍കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് രാഷ്ട്രീയ നേതാവിന് തന്നെ കാഴ്ച വെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ നേതാവും ദിവസങ്ങളോളം പീഡിപ്പിച്ചു. അതിന് ശേഷം തന്നെ മറ്റൊരാള്‍ക്ക് വിറ്റതായും യുവതിയുടെ പരാതിയിലുണ്ട്. തൊട്ടടുത്തുള്ള ജില്ലയിലെ ഗ്രാമത്തില്‍ മറ്റൊരാളിന്റെ ഒപ്പം താമസിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. അവിടെ വച്ച് യുവതി ഫോണില്‍ വിളിച്ച്…
Read MoreTag: 18 year old girl
സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! കുടുംബത്തോടൊപ്പം മതം മാറിയില്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിയും; യുവാവിന്റെ കൂട്ടാളികളായ ദമ്പതികള്‍ പിടിയില്‍
കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍.ബംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയില്‍ താമസിച്ചിരുന്ന അന്‍സാര്‍ എന്ന അന്‍വറും (30) ഭാര്യയുമാണ് പിടിയിലായത്.പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ അന്‍വറിന്റെ വീട്ടില്‍വച്ചാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ റിഷാബ് പീഡനത്തിനിരയാക്കിയതായി പരാതിയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൊലീസിന്റെ പിടിയിലായ റിഷാബ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കാസര്‍ഗോഡ് ജില്ലയിലെ ഹിന്ദു കുടുംബാംഗമായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇതിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതു കൂടാതെ കൈയ്യിലെ ഓം എന്നെഴുതിയ മുദ്ര മായ്ച്ചുകളയണമെന്നും…
Read More