ചോരയില്‍ ചാലിച്ച പ്രണയം പണിയായി ! പത്താംക്ലാസുകാരിയെ ഗാഢമായി പ്രണയിച്ച ഇറച്ചിക്കടയിലെ ജോലിക്കാരന്‍ പയ്യന്റെ പ്രവൃത്തി ആകെ ഗുലുമാലായി; 18കാരന്‍ അകത്തായതിങ്ങനെ…

കാമുകിയോടുള്ള അടങ്ങാത്ത പ്രണയം അവളെ അറിയിക്കാന്‍ ക്ഷേത്ര മതിലില്‍ ചോര കൊണ്ട് പ്രണയം എഴുതിയ 18കാരന്‍ ഒടുവില്‍ പിടിയിലായി. ക്ഷേത്രമതിലിലെ ചോരക്കറ നാട്ടുകാര്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടുപോയത്. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുന്‍പായിരുന്നു സംഭവം. ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ ആരോ ചോര കൊണ്ട് ചുവരെഴുതിയതാണെന്നായിരുന്നു ഏവരും കരുതിയത്.അങ്ങനെ വടക്കേക്കാട് എസ്ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാവുമോയെന്നുവരെ പോലീസ് ഭയന്നു. കേസ് കുന്നംകുളം എസ്പി ടിഎസ് സിനോജ് അന്വേഷണം ഏറ്റെടുത്തു. മതില്‍ എഴുതിയത് എന്താണെന്നു കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം.മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ കള്ളനെ കണ്ടെത്തി. പ്രണയത്തിലെ തീവ്രതയും നാട്ടുകാരറിഞ്ഞു. ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തതാണ് നിര്‍ണ്ണായകമായത്. മനുഷ്യന്റെ ചോരയല്ലെന്നു പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ…

Read More