ഗുരുതര പിശകുമായ പത്താംക്ലാസിലെ ബയോളജി പുസ്തകം കടന്നു പോയത് മൂന്നു വര്‍ഷം ! സെക്‌സുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ പാഠഭാഗം തയ്യാറാക്കിയ അധ്യാപകന്റെ പണി തെറിക്കും; സംഭവം ഇങ്ങനെ…

പത്താംക്ലാസിലെ ബയോളജി പുസ്തകം സെക്‌സുമായി ബന്ധപ്പെട്ട ഗുരുതരപിശകുമായി കടന്നുപോയത് മൂന്നു വര്‍ഷം. കേരളത്തില്‍ പാഠപുസ്തകനിര്‍മ്മിതിയിലെ അനാസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നത്. പുസ്തകം തയ്യാറാക്കിയ അധ്യാപകനെ പാഠപുസ്തക നിര്‍മ്മിതിയില്‍ നിന്നും പുറത്താക്കുമെന്നാണ് വിവരം. സെക്സ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ പുറത്താകുന്ന ആദ്യ അധ്യാപകനായിരിക്കും അദ്ദേഹം. ആ മഹാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എസ്‌സിഇആര്‍റ്റി ആരംഭിച്ചു കഴിഞ്ഞു. പത്താംതരത്തിലെ ബയോളജി ടെക്സ്റ്റ്ബുക്കിലാണ് അബദ്ധം സംഭവിച്ചത്. എന്നാലും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അബദ്ധം കണ്ടെത്താന്‍ ഇത്രയും താമസിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് എസ്‌സിഇആര്‍ടി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്‌സിഇആര്‍ടിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. ബയോളജി ടെക്സ്റ്റിലെ നാലാം അധ്യായത്തിലാണ് അബദ്ധം സംഭവിച്ചത്. രോഗങ്ങളെ എങ്ങനെ മാറ്റിനിര്‍ത്താം എന്ന അധ്യായത്തിലായിരുന്നു ഇത് . വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് എച്ച്‌ഐവിക്ക് കാരണമാകുന്നത് എന്നാണ് പുസ്തകത്തിലെ തെറ്റായ പരാമര്‍ശം. മലപ്പുറം ജില്ലയിലെ ഒരു അധ്യാപികയാണ് തെറ്റ്…

Read More