ട്രോളന്മാര്‍ ലിപ് ലോക്ക് ട്രോളുകളുടെ സ്‌റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്;ടൊവിനോയ്ക്ക് പറയാനുള്ളത്…

ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി തീയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും സിനിമാ നിരൂപകരും വാനോളം പുകഴ്ത്തുകയാണ് പുതുമയുള്ള പ്രമേയവുമായി വന്ന ചിത്രത്തെയും താരത്തെയും. എന്നാലിതാ സിനിമാമേഖലയിലെ പ്രധാനവില്ലനായ പൈറസി ഈ ചിത്രത്തെയു പിടികൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമകളുടെ പൈറേറ്റഡ് കോപ്പികള്‍ അപ് ലോഡ് ചെയ്യുന്നതു ക്രിമിനല്‍ കുറ്റമാണെന്നും അവ ഡൗണ്‍ലോഡ് ചെയ്തു കാണുന്നവര്‍ കൂട്ടുപ്രതികളാവുകയാണെന്നുമുള്ള പ്രസ്താവനയുമായി ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം തീവണ്ടിയിലെ രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അത്തരം പ്രവണതകള്‍ ആരാധകര്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ടൊവിനോ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൈറസിക്കെതിരെ പുതിയ ക്യാമ്പെയിനിനു തുടക്കം കുറിച്ച് താരത്തിന്റെ പുതിയ പോസ്റ്റ്. ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വര്‍ഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി. പൈറസി തടയാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒരേയൊരു…

Read More

ഫേസ്ബുക്ക് പോസ്റ്റിനു തൊട്ടു പിന്നാലെ അവശ്യസാധനങ്ങളുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാംപില്‍

പ്രളയബാധിതര്‍ക്ക് സഹായവുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാമ്പിലെത്തി. പ്രളയബാധിതരെ വീട്ടിലേക്കു ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയായിരുന്നു ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യംപില്‍ സഹായം താരം സഹായം എത്തിച്ചത്. ക്യാംപിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളും ടൊവീനോ കൂടെ കരുതിയിരുന്നു. ദുരിതബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കാമെന്ന് പറഞ്ഞായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിതകേന്ദ്രമായിക്കണ്ട് ആര്‍ക്കും വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്കിവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ. ടൊവിനോ ഫേസ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, മറ്റു ചില താരങ്ങളും വെള്ളപ്പൊക്ക ദുരിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വീടുകളില്‍ വെള്ളം കയറിയ വിഡിയോ ജയറാമും ജോജുവും പങ്കുവച്ചു. ചലച്ചിത്ര താരം മല്ലികാ സുകുമാരനെ…

Read More

വഴങ്ങേണ്ടെന്ന് ഒരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് കാസ്റ്റിംഗ് കൗച്ച് ! ‘താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല; ടൊവിനോ തോമസ് തുറന്നു പറയുന്നു…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി ഏതുവേഷവും കൈകാര്യം ചെയ്യാവുന്ന പ്രാപ്തി കൈവരിച്ച ടൊവിനോയ്ക്ക് ആരാധകരുമേറെ. പ്രായത്തില്‍ ചെറുപ്പമെങ്കിലും പല മുതിര്‍ന്ന താരങ്ങളില്‍ നിന്നു വ്യത്യസ്തമായി സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിലപാടും ടൊവിനോ പറയാറുണ്ട്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും തന്റെ കാഴ്ചപ്പാടുകള്‍ ടൊവിനോ തുറന്നു പറഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ പറയുന്നത്.’താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു…

Read More