ഫേസ്ബുക്ക് പോസ്റ്റിനു തൊട്ടു പിന്നാലെ അവശ്യസാധനങ്ങളുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാംപില്‍

പ്രളയബാധിതര്‍ക്ക് സഹായവുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാമ്പിലെത്തി. പ്രളയബാധിതരെ വീട്ടിലേക്കു ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയായിരുന്നു ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യംപില്‍ സഹായം താരം സഹായം എത്തിച്ചത്.

ക്യാംപിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളും ടൊവീനോ കൂടെ കരുതിയിരുന്നു. ദുരിതബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കാമെന്ന് പറഞ്ഞായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിതകേന്ദ്രമായിക്കണ്ട് ആര്‍ക്കും വരാവുന്നതാണ്.

കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്കിവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ. ടൊവിനോ ഫേസ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, മറ്റു ചില താരങ്ങളും വെള്ളപ്പൊക്ക ദുരിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

വീടുകളില്‍ വെള്ളം കയറിയ വിഡിയോ ജയറാമും ജോജുവും പങ്കുവച്ചു. ചലച്ചിത്ര താരം മല്ലികാ സുകുമാരനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

Related posts