കോ​ഴി​യെ തി​ന്നാ​ൻ വ​ന്ന പു​ലി കു​ടു​ങ്ങി ! ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വീ​ട്ടി​ലെ​ത്തി കോ​ഴി​യെ പി​ടി​ച്ചി​രു​ന്നു…

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി ഭീ​തി പ​ട​ർ​ത്തി​യ പു​ലി കു​ടു​ങ്ങി.വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കു​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വെ​ട്ടം ത​ട​ത്തി​ൽ ടി ​ജി മാ​ണി​യു​ടെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ആ​ണ് പു​ല​ർ​ച്ച​യോ​ടെ പു​ലി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വീ​ട്ടി​ലെ​ത്തി പു​ലി കോ​ഴി​യെ പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ഈ ​പ​രി​സ​ര​ത്ത് ത​ന്നെ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.പു​ലി കു​ടു​ങ്ങി​യ​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. പു​ലി​ക്കൂ​ട് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു നി​ന്ന് മാ​റ്റി. പു​ലി​ക്കൂ​ട് നീ​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പു​തു​പ്പെ​രി​യാ​രം വാ​ർ​ഡ് മെ​ന്പ​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ പു​ലി മാ​ന്തി. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ട്ടി​ലാ​യ പു​ലി​യെ ധോ​ണി​യി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം പു​ലി​യെ വ​ന​ത്തി​ലേ​ക്ക് വി​ട്ടേ​ക്കും.പ​റ​ന്പി​ക്കു​ള​ത്തെ വ​ന​ത്തി​ൽ വി​ടാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

Read More

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് ! ഒരു വയസുള്ള കുട്ടിയെ കാറില്‍ കിടത്തി ഡോര്‍ ലോക്ക് ചെയ്ത് കഴിക്കാന്‍ പോയി; തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല;മൂവാറ്റുപുഴയില്‍ സംഭവിച്ചത്…

ഒരു വയസുള്ള കുട്ടിയെ കാറിനുള്ളില്‍ കിടത്തിയ ശേഷം രക്ഷിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു ഇത് നടന്നത്. ഏറെനേരം ശ്രമിച്ചിട്ടും ഡോര്‍ തുറക്കാനാകാഞ്ഞതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. സംഭലവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ കെ. എം. ജാഫര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. ഇത്തരത്തില്‍ മുമ്പും അപകടങ്ങള്‍ നടന്നിട്ടും പലരും ഇതേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളെ വാഹനത്തില്‍ തനിച്ചാക്കി പൂട്ടി പോകുന്നവര്‍ അറിയുന്നില്ല തങ്ങള്‍ ചെയ്യുന്നത് ഒരു പാതകമാണെന്ന്. ഇത്തരം സാഹചര്യത്തില്‍ കാറിനുള്ളില്‍ ആവശ്യമായ ഓക്‌സിജന്‍ കുട്ടികള്‍ക്ക് കിട്ടില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്.…

Read More