കൗമാരപ്രായത്തില്‍ രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയായി ! 20 അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡനാരോപണവുമായി യുവതി…

തന്റെ 13-ാം വയസ്സു മുതല്‍ 15-ാം വയസ്സു വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ അഗ്നിശമന ഉദ്യോഗസ്ഥര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി യുവതി. 20 ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ ഇരയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധപരിപാടികളും ശക്തമാകുന്നുണ്ട്. ഫ്രാന്‍സിലെ പരമോന്നത കോടതിയില്‍ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു. 2006ല്‍ തനിക്ക് 13 വയസുള്ളപ്പോള്‍ പാരിസിലെ ബോര്‍ഗ്-ലാ-റെയില്‍ ഫയര്‍ സ്റ്റേഷനിലെ മെഡിക്കല്‍ വകുപ്പില്‍ നിന്നും ലഭിച്ച ഫോണ്‍നമ്പറില്‍ പിയറി എന്ന ഉദ്ധ്യോഗസ്ഥന്‍ തന്നെ സ്‌നേഹം നടിച്ച് വശീകരിച്ചതായും ഇയാളുമായി അടുത്തശേഷം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്പര്‍ പിയറി കൈമാറിയെന്നും പരാതിയില്‍ പറയുന്നു. പിയറിയുടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പിയറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സഹപ്രവര്‍ത്തകാരായ മറ്റ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കൂട്ട…

Read More

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് ! ഒരു വയസുള്ള കുട്ടിയെ കാറില്‍ കിടത്തി ഡോര്‍ ലോക്ക് ചെയ്ത് കഴിക്കാന്‍ പോയി; തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല;മൂവാറ്റുപുഴയില്‍ സംഭവിച്ചത്…

ഒരു വയസുള്ള കുട്ടിയെ കാറിനുള്ളില്‍ കിടത്തിയ ശേഷം രക്ഷിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു ഇത് നടന്നത്. ഏറെനേരം ശ്രമിച്ചിട്ടും ഡോര്‍ തുറക്കാനാകാഞ്ഞതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. സംഭലവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ കെ. എം. ജാഫര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. ഇത്തരത്തില്‍ മുമ്പും അപകടങ്ങള്‍ നടന്നിട്ടും പലരും ഇതേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളെ വാഹനത്തില്‍ തനിച്ചാക്കി പൂട്ടി പോകുന്നവര്‍ അറിയുന്നില്ല തങ്ങള്‍ ചെയ്യുന്നത് ഒരു പാതകമാണെന്ന്. ഇത്തരം സാഹചര്യത്തില്‍ കാറിനുള്ളില്‍ ആവശ്യമായ ഓക്‌സിജന്‍ കുട്ടികള്‍ക്ക് കിട്ടില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്.…

Read More

പൂട്ടില്‍ തൊട്ടു പോകരുത് ! ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിശമന സേനയോട് പൂട്ടു പൊളിക്കരുതെന്ന് കട്ടായം പറഞ്ഞ് വീട്ടുകാര്‍…

ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിശമന സേന വെട്ടിലായി. വീട്ടുകാരാണ് അഗ്നിശമന സേനയെ കുഴക്കിയത്. കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ളാറ്റിന്റെ വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്നായിരുന്നു വീട്ടുകാരുടെ ശാഠ്യം. കുട്ടിയെ പൂട്ടുപൊളിച്ച് പുറത്തെടുക്കാമെന്ന് അഗ്നിശമന സേന പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്നും കെട്ടിടത്തിന്റെ മറ്റൊരു വശത്തു കൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ളാറ്റുകാര്‍ ചോദിച്ചു. 18 നിലയുളള ഫ്ളാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങുന്നത് ബുദ്ധിമുട്ടാണെന്നും പൂട്ട് പൊളിച്ച് അകത്ത് കയറുകയാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചയുടനെ അഗ്‌നിരക്ഷാസേന എല്ലാ സജീകരണങ്ങളുമായി ഫ്‌ലാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി…

Read More

‘ ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ” എന്റമ്മേടെ ജിമിക്കി കമ്മല്‍’; ആളു മുങ്ങിച്ചാവാന്‍ തുടങ്ങുമ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ കേള്‍ക്കുന്നതിങ്ങനെ…

തിരുവനന്തപുരം: ഈ ജിമിക്കി കമ്മലിനെക്കൊണ്ടു തോറ്റു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥനെ മൊെബെലില്‍ വിളിച്ച അഗ്‌നിരക്ഷാസേന മേധാവി ഡി.ജി.പി: ടോമിന്‍ തച്ചങ്കരി കേട്ടത് ”എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടുപോയി” എന്ന്. വേറൊരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ കേട്ടത് ”ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ” എന്നും. ഫയര്‍ഫോഴ്‌സിനെ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോള്‍ ജീവന്‍രക്ഷാ സന്ദേശത്തിനു പകരം ഇത്തരം സിനിമാ പാട്ടുകള്‍ കോളര്‍ ട്യൂണായി സെറ്റ് ചെയ്തിരിക്കുന്നത് സേനയുടെ അച്ചടക്കത്തിനു യോജിക്കാത്തതാണെന്ന് തച്ചങ്കരി വ്യക്തമാക്കി. പാട്ട് അടിയന്തരമായി മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം സേനാംഗങ്ങളുടെ ഔദ്യോഗിക മൊെബെല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനായി ഡി.ജി.പി. പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു അടിയന്തര ഘട്ടങ്ങളിലും പൊതുജനങ്ങള്‍ വിളിക്കുന്ന സമയത്തും ഉദ്യോഗസ്ഥര്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്തുന്നതിനാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സി.യു.ജി) സിം കാര്‍ഡുകള്‍ അഗ്‌നിശമനരക്ഷാ സേനയുടെ പല സ്‌റ്റേഷനുകളിലും…

Read More