ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിച്ച് മര്‍ദ്ദിക്കുന്നു ! അച്ഛനില്‍ നിന്ന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച് കൗമാര സീരിയല്‍ താരം…

ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതു പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുന്നുവെന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്. കുംകും ഭാഗ്യ എന്ന പരമ്പരയിലെ താരമായ തൃപ്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛന്‍ രാം രത്തന്‍ ശംഘ്ധര്‍ക്കെതിരേ പരാതി ഉന്നയിച്ചത്. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തില്‍ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു. ദേഹത്ത് ഉണ്ടായ ചില പാടുകളും നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്പ് തനിക്ക് തന്ന പണവും അച്ഛന്‍ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. അമ്മയോടൊപ്പം താന്‍ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.

Read More