മ​ഴ​യും കാ​റ്റും കോ​ളും ഒഴിഞ്ഞു നിന്നു;  ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ തീ​രം വി​ട്ടു ; തി​രി​ച്ചു​വ​ര​വ് കാ​ത്ത് ഹാ​ർ​ബ​റു​ക​ൾ

വൈ​പ്പി​ൻ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് 52 ദി​വ​സം ക​ര​യി​ൽ വി​ശ്ര​മി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഇ​ന്ന് പു​ല​ർ​ച്ചെ 12 നു​ശേ​ഷം കൂ​ട്ട​മാ​യി ക​ട​ലി​ലേ​ക്ക് തി​രി​ച്ചു. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്ന​തി​നാ​ൽ അ​ഴി​മു​ഖം ക​ട​ന്ന് കി​ട്ടാ​ൻ ബോ​ട്ടു​ക​ൾ​ക്ക് പാ​ടു​പെ​ടേ​ണ്ടി വ​ന്നി​ല്ല. സാ​ധാ​ര​ണ മ​ഴ​യും കാ​റ്റും കോ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​റു​ണ്ട്. അ​ങ്ങി​നെ വ​രു​ന്പോ​ൾ പ​ല ബോ​ട്ടു​ക​ളും നേ​രം പു​ല​ർ​ന്നേ ക​ട​ലി​ലേ​ക്ക് പോ​കാ​റു​ള്ളു. ഇ​നി വ​ല നി​റ​യെ മ​ത്സ്യ​വു​മാ​യു​ള്ള ബോ​ട്ടു​ക​ളു​ടെ തി​രി​ച്ചു വ​ര​വ് പ്ര​തീ​ക്ഷി​ച്ച് ഹാ​ർ​ബ​റു​ക​ളി​ൽ ക​ച്ച​വ​ട​ക്കാ​രും ത​ര​ക​ൻ​മാ​രും കാ​ത്തി​രി​പ്പ് തു​ട​ങ്ങി. ആ​ദ്യ​മാ​ദ്യം എ​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ മ​ത്സ്യ​ത്തി​നു ന​ല്ല വി​ല ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ആ​ദ്യ​വ​ല​യി​ൽ ന​ല്ല​പോ​ലെ മ​ത്സ്യം ല​ഭി​ച്ച ബോ​ട്ടു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കി​ളി​മീ​നാ​യി​രി​ക്കും സാ​ധാ​ര​ണ ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞാ​ൽ ബോ​ട്ടു​ക​ൾ​ക്ക് വ​ല നി​റ​യെ ല​ഭി​ക്കു​ന്ന​ത്. പ​ള്ളി​പ്പു​റം, തോ​പ്പും​പ​ടി, മു​രു​ക്കും​പാ​ടം കാ​യ​ലു​ക​ളി​ൽ ത​ന്പ​ടി​ച്ച് സ​ജ്ജ​മാ​യി കി​ട​ന്നി​രു​ന്ന ആ​യി​ര​ത്തി​ൽ പ​രം ബോ​ട്ടു​ക​ളാ​ണ് ചാ​ക​ര​തേ​ടി…

Read More

നല്ല നെയ്മത്തിയുടെ രുചി അങ്ങു മറന്നേക്ക് ! വരാന്‍ പോകുന്നത് ‘മത്തിയില്ലാക്കാലം; സംസ്ഥാനത്ത് മത്തി കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്…

തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മത്സ്യമായ മത്തി കിട്ടാക്കനിയാകുന്നുവോ ? മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എന്നാല്‍ എല്‍നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍നിനോ വീണ്ടും തീവ്രമായതോടെ മത്തി വീണ്ടും സ്വപ്നം മാത്രമായി അവശേഷിച്ചു. കാലാവസ്ഥാ…

Read More