അ​ടി​സ്ഥാ​ന​ശ​മ്പ​ളം 40,000 ആ​ക്ക​ണം ! സ​മ​ര​ത്തി​നൊ​രു​ങ്ങി യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ! ജൂ​ലാ​യ് 19ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്

അ​ടി​സ്ഥാ​ന ശ​മ്പ​ളം 40,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങി യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍. പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ലാ​യ് 19 സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജാ​സ്മി​ന്‍ ഷാ ​പ​റ​ഞ്ഞു. ശ​മ്പ​ള വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ ന​ഴ്സു​മാ​ര്‍ പ​ണി​മു​ട​ക്കി സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വം​ബ​റി​ല്‍ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച തൃ​ശൂ​രി​ല്‍ നി​ന്ന് തി​രു​വ​ന്ത​പു​രം വ​രെ ലോ​ങ്മാ​ര്‍​ച്ച് ന​ട​ത്താ​നും ഇ​ന്ന് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

Read More

ഡോ.ഐഷ എന്നൊരാള്‍ ജീവിച്ചിരുന്നിട്ടില്ല പിന്നല്ലേ മരിക്കാന്‍ ! ഡോ.ഐഷ എന്നൊരാള്‍ ഇല്ലേയില്ലെന്ന് നഴ്‌സിംഗ് അസോസിയേഷനുകള്‍…

കോവിഡിനോടു പൊരുതി മരിച്ച ഡോ.ഐഷയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും കുറിപ്പും വ്യാജമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. ഈ ചിത്രം കണ്ണീരോടെയാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു വ്യക്തിയില്ല എന്നതാണ് യാഥാര്‍ഥ്യം. 2017 ലുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്നും തെളിവ് സഹിതം ചിലര്‍ സമര്‍ഥിക്കുന്നു. ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ആശുപത്രി കിടക്കയിലെ ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് ഒരു ദന്താശുപത്രിയിലെ ചിത്രമാണെന്നുമാണു വ്യക്തമാകുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ… Fake News … ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടത് ഡോക്ടര്‍ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയില്‍ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ആരോ ഒരാള്‍ ഐഷ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍…

Read More