അ​ടി​സ്ഥാ​ന​ശ​മ്പ​ളം 40,000 ആ​ക്ക​ണം ! സ​മ​ര​ത്തി​നൊ​രു​ങ്ങി യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ! ജൂ​ലാ​യ് 19ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്

അ​ടി​സ്ഥാ​ന ശ​മ്പ​ളം 40,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങി യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍.

പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജൂ​ലാ​യ് 19 സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജാ​സ്മി​ന്‍ ഷാ ​പ​റ​ഞ്ഞു.

ശ​മ്പ​ള വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ ന​ഴ്സു​മാ​ര്‍ പ​ണി​മു​ട​ക്കി സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വം​ബ​റി​ല്‍ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച തൃ​ശൂ​രി​ല്‍ നി​ന്ന് തി​രു​വ​ന്ത​പു​രം വ​രെ ലോ​ങ്മാ​ര്‍​ച്ച് ന​ട​ത്താ​നും ഇ​ന്ന് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

Related posts

Leave a Comment