ആകാശത്തില്‍ ഗട്ടറുകള്‍ കൂടുന്നു; വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ വീഴുന്നത് പതിവാകുന്നു; ആഗോളതാപനം വിമാനയാത്രയില്‍ വില്ലന്‍ പരിവേഷമണിയുന്നതിങ്ങനെ

കേരളത്തിലെ ആളുകളോട് ഗട്ടറുകളെക്കുറിച്ച് പറയേണ്ട കാര്യമില്ല. റോഡുകളിലെ ഗട്ടറുകളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ പതിവാണ്. മറ്റു സ്ഥലങ്ങളില്‍ റോഡുകള്‍ താരതമ്യേന മെച്ചപ്പെട്ടതാകയാല്‍ ഗട്ടറപകടങ്ങളും കുറവാണ്. ഇത് ഭൂമിയിലെ കാര്യം. എന്നാല്‍ ആകാശത്തുണ്ടാകുന്ന ഗട്ടറില്‍ വീഴുന്ന വിമാനങ്ങള്‍ക്ക്  ഈ വ്യത്യസമില്ല. സമ്പന്നരാജ്യങ്ങളിലെ വിമാനവും വീഴും ദരിദ്രരാജ്യങ്ങളിലെ വിമാനവും വീഴും. രാജ്യത്തിന്റെ സമ്പത്തു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ചുരുക്കം. കാലാവസ്ഥാ വ്യതിയാനമാണ് ‘ ടര്‍ബ്യൂലന്‍സ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനു കാരണം. ലോകത്താകമാനമുള്ള വൈമാനികരുടെ പേടിസ്വപ്‌നമാണ് ആകാശഗര്‍ത്തങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്  വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ പെടുന്ന സംഭവങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ആഗോളതാപനമാണ് ഇതിന്റെ പ്രധാനകാരണം. ഭാവിയില്‍ വിമാനങ്ങള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെടുന്നത് ഇനിയും വര്‍ധിക്കുമെന്നാണ് റീഡിങ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ജേണല്‍ അഡ്വാന്‍സസ് ഇന്‍ അറ്റ്‌മോസ്ഫറിക് സയന്‍സില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി ‘ ടര്‍ബ്യൂലന്‍സ്’ ഭാവിയില്‍…

Read More