സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് അ​തി​രു​ക​ളി​ല്ല ! മി​സ് ഇ​ന്ത്യ സ്വ​പ്‌​നം ഉ​പേ​ക്ഷി​ച്ച് സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ വി​ജ​യം കൈ​വ​രി​ച്ച സു​ന്ദ​രി

ഇ​ന്ത്യ​യി​ലു​ള്ള ഒ​ട്ടു​മി​ക്ക ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ​യും സ്വ​പ്‌​ന​മാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ്. അ​തി​നാ​യി ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ത​യ്യാ​റെ​ടു​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്. എ​ന്നാ​ല്‍ ആ​ക​സ്മി​ക​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് എ​ത്തി​പ്പെ​ടു​ന്ന ചി​ല​രു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നി​ന്നു​ള്ള ട​സ്‌​കീ​ന്‍ ഖാ​ന്‍ എ​ന്ന സു​ന്ദ​രി. മു​ന്‍ മി​സ് ഉ​ത്ത​രാ​ഖ​ണ്ഡ് ആ​യി​രു​ന്ന ട​സ്‌​കീ​ന്റെ ആ​ദ്യ സ്വ​പ്‌​നം സി​വി​ല്‍ സ​ര്‍​വീ​സ് ഒ​ന്നു​മാ​യി​രു​ന്നി​ല്ല. ഒ​രു നാ​ള്‍’​മി​സ് ഇ​ന്ത്യ’ പ​ട്ടം ചൂ​ടു​ന്ന​ത് അ​വ​ള്‍ സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​വ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ മാ​റ്റി​മ​റി​ച്ച​തോ​ടെ ലോ​ക​സു​ന്ദ​രി​പ​ട്ടം എ​ന്ന മോ​ഹ​ത്തി​ല്‍ നി​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് എ​ന്ന നേ​ട്ട​ത്തി​ലേ​ക്കാ​ണ് അ​വ​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ള്‍ 736-ാം റാ​ങ്കി​ന്റെ നേ​രെ ട​സ്‌​ക്കീ​ന്റെ പേ​രു​ണ്ടാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യെ ആ​രാ​ധ​ക​രു​ള്ള ഈ ​സു​ന്ദ​രി, 2016-17 കാ​ല​ഘ​ട്ട​ത്തി​ല്‍ മി​സ് ഡെ​റാ​ഡൂ​ണ്‍, മി​സ് ഉ​ത്ത​രാ​ഖ​ണ്ഡ് കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യി അ​ടു​ത്ത ല​ക്ഷ്യം മി​സ് ഇ​ന്ത്യ…

Read More

യുപിഎസിയുടെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ അവിടെ അതാ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണ്‍; സംഭവം ഇങ്ങനെ…

സിവില്‍ സര്‍വീസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ മത്സര പരീക്ഷകള്‍ നടത്തുന്ന യുപിഎസിയുടെ സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും അതിന്റെ ടൈറ്റില്‍ ഗാനവും. തിങ്കളാഴ്ച രാത്രിയോടെയാണ് യുപിഎസ്‌സി സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. സ്‌ക്രീന്‍ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൈറ്റ് പുനസ്ഥാപിച്ചു. നേരത്തേയും മറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായായും ഡോറമോണിന്റെ പടം ഉള്‍പ്പെട്ട സൈറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More