വേണ്ടത് തുടരന്വേഷണം; വാ​ള​യാ​ർ കേ​സിൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചത് കേ​സ് അ​ട്ടി​മ​റി​ക്കാ​നെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ കേ​സി​ലെ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ വീ​ണ്ടും ബി​ജെ​പി. സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വേ​ണ്ടി​യി​രു​ന്ന​ത് തു​ട​ര​ന്വേ​ഷ​ണം ആ​ണെ​ന്നും സ​ർ​ക്കാ​രും ഇ​ട​നി​ല​ക്കാ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ വ​ഞ്ചി​ച്ചെ​ന്നും കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. നേ​ര​ത്തെ, വാ​ള​യാ​ർ കേ​സി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലു​ള്ള അ​പ​ക​ടം മ​ന​സി​ലാ​ക്കി​യാ​ണ് ഈ ​നീ​ക്ക​മെ​ന്നും സി​പി​എ​മ്മു​കാ​രാ​യ പ്ര​തി​ക​ളെ​യും പോ​ലീ​സു​കാ​രെ​യും ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

Read More

വാളയാര്‍ കേസില്‍ അസാധാരണ അപ്പീലുമായി സര്‍ക്കാര്‍ ! തുടരന്വേഷണം അനിവാര്യം എന്ന് അപ്പീലില്‍ പരാമര്‍ശം;സര്‍ക്കാരിന്റെ ഈ മനംമാറ്റത്തിനു കാരണം…

വാളയാര്‍ കേസില്‍ അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ കീഴ്‌ക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്നും സ്വാഭാവിക മരണമെന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്നും നിശിതമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തിട്ടില്ല. ലാഘവത്തോടെയാണ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന പരാമര്‍ശങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തില്ല.കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കൂടിയാലോചന നടത്തുന്ന പതിവുണ്ട്. അത് ഉണ്ടാകാതിരുന്നത് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കേസ് വിചാരണയ്ക്കു വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം പരിഗണിച്ച് പ്രോസിക്യൂട്ടറെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നത് ഉള്‍പ്പടെയുള്ള…

Read More