ഇനിയും ഹാജരായില്ലെങ്കില്‍ വിനോദിനിയും എസ്ആര്‍കെയും ശരിക്കും ആപ്പിലാകും ! ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്…

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റിന് കസ്റ്റംസ് കോടതിയെ സമീപിക്കും. മൂന്നു വട്ടമാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. ശ്രീരാമകൃഷ്ണനോട് ഏപ്രില്‍ 8ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോധപൂര്‍വം അന്വേഷണ ഏജന്‍സിയോട് സഹകരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. കേസില്‍ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു തവണ അസൗകര്യം അറിയിച്ചു. മാര്‍ച്ച് 23ന് ഹാജരാകാനുള്ള മൂന്നാം നോട്ടീസിലും ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കോടതിയെ സമീപിച്ച് വാറന്റ് വാങ്ങി അറസ്റ്റ് ചെയ്യും. വരുന്ന നാലു ദിവസങ്ങളില്‍ കോടതി അവധിയാണ്. അതിനു ശേഷമാകും വാറന്റിനുള്ള ശ്രമം. ശ്രീരാമകൃഷ്ണന്‍, ഡോളര്‍ കടത്തിലെ പ്രതിയെന്നാണ് സംശയം. പ്രതികളായ സ്വപ്ന സുരേഷ്, സരിത് പി.എസ് എന്നിവരുടെ മൊഴികളില്‍ സ്പീക്കറുടെ…

Read More

സ്പീക്കര്‍ ദുരുദ്ദേശത്തോട് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ! താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്; സ്വപ്‌നയുടെ മൊഴി ഞെട്ടിക്കുന്നത്…

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സ്പീക്കര്‍ക്കെതിരേ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ സ്വപ്ന നല്‍കിയ മൊഴിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡില്‍…

Read More

സ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു. സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും. അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു. നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാല്‍ കെ.…

Read More

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഷാരൂഖിന്റെ മകനായിട്ടെത്തിയ ആ ആണ്‍കുട്ടിയാണ് ഈ ‘പെണ്‍കുട്ടി’ ! അഹ്‌സാസ് ചന്നയുടെ ജീവിതം ഇങ്ങനെ…

കിംഗ് ഖാന്‍ ഷാരൂഖിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘കഭി അല്‍ വിദ നാ കെഹ്ന’. ഈ ചിത്രത്തില്‍ ഷാരൂഖ് ഖാന്റെയും പ്രീതി സിന്റയുടെയും മകനായെത്തിയ കുസൃതിക്കുട്ടിയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. അഹ്‌സാസ് ചന്ന എന്ന പെണ്‍കുട്ടിയാണ് ചിത്രത്തില്‍ ആണ്‍കുട്ടിയായെത്തിയത്. നാലാം വയസ്സില്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയ അഹ്‌സാസ് ടെലിവിഷനിലെയും വെബ് ഷോകളിലെയും മിന്നും താരമാണിന്ന്. ടിവിഎഫിന്റെ ജനപ്രിയ വെബ് സീരിസായ കോട്ട ഫാക്ടറിയിലും അഹ്‌സാസ് ഉണ്ടായിരുന്നു. 2004 ല്‍ ‘വാസ്തുശാസ്ത്ര’ എന്ന ചിത്രത്തില്‍ സുസ്മിത സെന്നിന്റെ മകനായിട്ടായിരുന്നു അഹ്‌സാസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ഹൊറര്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ‘കഭി അല്‍ വിദ നാ കെഹ്ന’യിലും അഹ്‌സാസ് ആണ്‍കുട്ടിയായെത്തി. ‘മൈ ഫ്രണ്ട് ഗണേശ’, ‘ഫൂന്‍ക്’ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ അഹ്‌സാസ് പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെയാണ് ശ്രദ്ധേയയായത്.…

Read More

എന്നാലും എന്റെ ആമിറേ ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി ! താന്‍ ആഗ്രഹിച്ച വേഷം ആമിര്‍ ഖാന്‍ തട്ടിയെടുത്തെന്ന് ഷാരൂഖ്…

മഹാഭാരതം സിനിമയാകുന്നെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലംഏറെയായി. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ അമീര്‍ഖാനാണ് പ്രധാന വേഷത്തില്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ മഹാഭാരതത്തില്‍ അമീറിന്റെ വേഷം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡിലെ കിങ് ഖാന്‍ ഷാരുഖ് ഖാന്‍. മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ വേഷത്തില്‍ അമീര്‍ ഖാന്‍ എത്തുമെന്നാണ് ഷാരുഖ് പറയുന്നത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരുഖ് വെളിപ്പെടുത്തല്‍ നടത്തിയത്. മഹാഭാരതത്തിലെ കൃഷ്ണന്റെ വേഷം അമീര്‍ നേരത്തെ എടുത്തു കഴിഞ്ഞെന്നും അതിനാല്‍ തനിക്ക് അത് ചെയ്യാനാവില്ലെന്നുമാണ് ഷാരുഖ് ഖാന്‍ പറഞ്ഞത്. ഏത് വേഷമാണ് ചെയ്യാന്‍ താല്‍പ്പര്യം എന്ന ചോദ്യത്തിന് മഹാഭാരതത്തിലെ കൃഷ്ണന്‍ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. 1000 കോടി മുതല്‍മുടക്കിലാണ് മഹാഭാരതം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴു ഭാഗങ്ങളായിട്ടായിരിക്കും ചിത്രം പുറത്തുവരിക.

Read More

‘ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം’ ! ജൂലിയറ്റായുള്ള മകളുടെ പ്രകടനം കണ്ട് വികാരാധീനനായി കിംഗ് ഖാന്‍…

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ മികച്ച ഒരു അച്ഛന്‍ കൂടിയാണ്. എത്ര തിരക്കുകളാണെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കാനും അവര്‍ക്കൊപ്പം സമയം ചിലവിടാനം ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. ഇതിനുദാഹരണമാണ് പുതിയ ചിത്രം സീറോയുടെ തിരക്കുകള്‍ മാറ്റിവച്ച് ഷാരൂഖ് ലണ്ടനിലേക്ക് പറന്നത്, മകള്‍ സുഹാനയുടെ ജൂലിയറ്റായുള്ള പ്രകടനം കാണാനായിരുന്നു ആ പറക്കല്‍. View this post on Instagram With my Juliet in London. What a wonderful experience and exceptional performances by the whole cast. Congratulations to the whole team. A post shared by Shah Rukh Khan (@iamsrk) on Nov 30, 2018 at 2:21pm PST ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന വേദിയില്‍ അവതരിപ്പിച്ചത്. ”ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം. വളരെ നല്ലൊരു അനുഭവമായിരുന്നു,…

Read More

പ്രതിഫലമായി വാഗ്ദാനം ചെയ്തത് വന്‍തുക ! അവതരിപ്പിക്കേണ്ടത് പ്രധാനകഥാപാത്രത്തെ ; എന്നിട്ടും ഷാരൂഖ് ചിത്രം നിരസിച്ചതിന്റെ കാരണം എന്തെന്ന് ഷക്കീല വെളിപ്പെടുത്തുന്നു…

ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്.’തെലുങ്ക്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്സ്പ്രസിലേക്ക് വിളിക്കുന്നത്.’ ‘ഷാരൂഖ് ഖാന്‍, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്നും അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി.’ഷക്കീല തുറന്നു പറഞ്ഞു. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന്…

Read More

അന്ന് ഞാന്‍ നിര്‍മാതാവിനോടു തീര്‍ത്തു പറഞ്ഞു എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ലെന്ന്; കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ കജോള്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം

ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു.1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ കിംഗ് ഖാനൊപ്പം അഭിനയിച്ച ‘ബാസിഗര്‍’ വന്‍ ഹിറ്റായി. പിന്നീടങ്ങോട്ട് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി കജോളിന്റ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട എത്രയെത്ര ഹിറ്റ് ചിത്രങ്ങള്‍. 25 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തിനിടയില്‍ കജോള്‍ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രമാണ്. മകള്‍ നൈസയ്ക്ക് സുഖമില്ലാതിരുന്ന ദിവസമായിരുന്നു അത്. 14 കാരിയായ നൈസയെക്കൂടാതെ 7 വയസ്സുളള യുഗ് എന്ന മകന്‍ കൂടി കജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്. [email protected] says her biggest guru are her children. pic.twitter.com/jfIkPLJVav — Ahmedabad Times…

Read More

ഹോട്ട് ഹോട്ടര്‍ ഹോട്ടസ്റ്റ്; ഗ്ലാമറിന്റെ പാരമ്യതയില്‍ സുഹാനാ ഖാന്‍; ഷാരൂഖിന്റെ മകളുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

മുംബൈ: ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; കിംഗ് ഖാനൊപ്പം ഓറഞ്ചു കളറില്‍ മുട്ടറ്റം മാത്രം വരെയയെത്തുന്ന വസ്ത്രമണിഞ്ഞായിരുന്നു സുഹാനയെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ചിത്രങ്ങള്‍ കൊണ്ടാടി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് കിങ് ഖാനും മകളും എത്തിയത്. മകള്‍ക്കായി വസ്ത്രം തെരഞ്ഞെടുത്തത് ഖാനും ഭാര്യ ഗൗരിയും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, സോനം കപൂര്‍, കരണ്‍ ജോഹര്‍, ഫറാ ഖാന്‍, ആലിയ ഭട്ട് എന്നിവരും ചടങ്ങിനു എത്തിയിരുന്നു. എന്നാല്‍, ചടങ്ങിലെത്തിയ എല്ലാവരുടെയുംശ്രദ്ധ സുഹാനയിലായിരുന്നു എന്നു മാത്രം.

Read More

വേഷം കെട്ടി പറ്റിച്ചു; നിയന്ത്രണം വിട്ട് അവതാരകനെ മര്‍ദ്ദിച്ച് ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

ബോളിവുഡ് സുപ്പര്‍താരം ഷാരൂഖ് ഖാന്‍ പൊതുവെ അല്‍പം ചൂടനാണെന്നാണ് സംസാരം. തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ പെരുമാറ്റങ്ങളോ കിംഗ് ഖാന് സഹിക്കില്ല. ആരുടെ മുഖത്തു നോക്കി അതു പറയാനും താരത്തിനു മടിയില്ല. അത്തരമൊരു സന്ദര്‍ഭത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റിഷോയ്ക്കിടെയായിരുന്നു സംഭവം. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയുടെ പകുതിയില്‍ വച്ച് എസ്ആര്‍കെ ഇറങ്ങിപ്പോവുകയായിരുന്നു.ഷാരൂഖും ഒരു യുവതിയും മരുഭൂമിയിലെ മണല്‍ച്ചുഴിയില്‍ അകപ്പെട്ടു കിടക്കുന്നതാണ് രംഗം. അവരുടെ അരികിലേക്ക് ഒരു ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗണ്‍ നടന്നടുക്കുന്നു. ടിവി അവതരാകനായ റമീസ് തന്നെയായിരുന്നു കൊമോഡോ ഡ്രാഗണിന്റെ വേഷത്തില്‍ ഷാരൂഖിനെ പറ്റിക്കാനെത്തിയത്. എന്നാല്‍ ഇത് പറ്റിക്കലാണെന്നു മനസിലായതോടെ ഷാരൂഖിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകന്‍ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ‘ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട്…

Read More