പ്രേക്ഷകരുടെ സ്‌നേഹത്തിന് വളരെയധികം നന്ദി ! ഇനിയുള്ള ലക്ഷ്യം ആ കൊച്ചു സ്വപ്‌നം പൂര്‍ത്തീകരിക്കുകയാണ്; മനസ്സു തുറന്ന് വിഷ്ണുപ്രിയ…

സിനിമ,സീരിയല്‍ രംഗങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു വിഷ്ണു പ്രിയ. ചെറുപ്പം മുതല്‍ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്ന താരത്തിന് സ്‌കൂള്‍ കാലത്ത് ഡാന്‍സ്, ഡ്രാമ എന്നിവയിലൊക്കെ ഒരുപാട് സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. സ്പീഡ് ട്രാക്ക് എന്ന സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. 2019 ലിറങ്ങിയ തമിഴ് ത്രില്ലര്‍ V1 ലാണ് അവസാനം അഭിനയിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തോടു താല്‍ക്കാലികമായി വിട പറഞ്ഞ താരം ഇപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. നാട് മാവേലിക്കരയാണ് എങ്കിലും ജനിച്ചു വളര്‍ന്നത് ബഹ്റിനിലാണ്. സ്‌കൂള്‍- കോളജ് പഠനം വരെ അവിടെയായിരുന്നു താരം. അതുകൊണ്ട് അവധിക്ക് നാട്ടില്‍ വരുമ്പോഴുള്ള ഒത്തുചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീടോര്‍മകള്‍ എന്നാണ് താരം പറയുന്നത്. അച്ഛന്റെ മരണ ശേഷമാണ് ആലുവയില്‍ വീട് വാങ്ങി സെറ്റില്‍ ചെയ്യുന്നത്. 2019 ലായിരുന്നു…

Read More

നടി വിഷ്ണുപ്രിയ വിവാഹിതയായി ! വരന്‍ പുതിയ ചിത്രത്തിലെ നായകന്‍; വിവാഹവിശേഷങ്ങള്‍ ഇങ്ങനെ…

മലയാള സിനിമയില്‍ ശ്രദ്ധേയയായ യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്. നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ്. വിഷ്ണുപ്രിയയുടെ വരന്‍ വിനയ് വിജയനും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ വിഷ്ണുപ്രിയയും അഭിനയിക്കുന്നുണ്ട്.

Read More