പ​ശ്ചി​മ​ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്രി​മ​മെ​ന്ന് ആ​രോ​പ​ണം ! പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

പ​ശ്ചി​മ ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ കൃ​ത്രി​മ​ത്വം ആ​രോ​പി​ച്ച് ധ​ര്‍​ണ ന​ട​ത്തി ബി​ജെ​പി. ദ​ക്ഷി​ണ ദി​നാ​ജ്പൂ​ര്‍ ജി​ല്ല​യ്ക്ക് കീ​ഴി​ലു​ള്ള ബാ​ലൂ​ര്‍​ഘ​ട്ട് കോ​ളേ​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി പ​ശ്ചി​മ ബം​ഗാ​ള്‍ ബി​ജെ​പി പ്ര​സി​ഡ​ന്റ് സു​കാ​ന്ത മ​ജും​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ര്‍​ണ. വ​ലി​യ തോ​തി​ല്‍ ബൂ​ത്തു​പി​ടി​ത്തം ന​ട​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണി​യ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വ​ന്‍​സം​ഘ​ര്‍​ഷ​മാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് (ടി​എം​സി) ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം, വി​ഷ​യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. ”തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ വി​ജ​യി​ച്ചു​വെ​ന്നും പു​റ​ത്തു​വ​ന്ന ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും. ബി​ജെ​പി പ​റ​ഞ്ഞു. സ്ഥ​ല​ത്തെ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫീ​സ​ര്‍ (ബി​ഡി​ഒ) പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നും ഇ​യാ​ള്‍ ടി​എം​സി​യു​ടെ ഏ​ജ​ന്റാ​ണെ​ന്നും മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ആ​രോ​പ​ണം. വോ​ട്ടെ​ണ്ണ​ലി​ല്‍…

Read More