മൃഗശാലയില്‍ കോവിഡ് ബാധിച്ച് ‘വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ മരിച്ചു’!മരണകാരണം കണ്ടെത്തിയത് പോസ്റ്റ്‌മോര്‍ട്ടത്തില്‍…

കോവിഡ് ബാധിച്ച് കടുവക്കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ മൃഗശാലയില്‍ കഴിഞ്ഞ മാസം ചത്ത രണ്ട് വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നുവെന്നാണ് വിവരം.ലഹോറിലെ മൃഗശാലയില്‍ കഴിഞ്ഞ ജനുവരി 30-നാണ് 11 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ചത്തത്. പാന്‍ലൂക്കോപീനിയ വൈറസ് ബാധ എന്നാണ് മൃഗശാല അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കോവിഡാണെന്ന് കണ്ടെത്തുകയായിരുന്നു. കടുവ കുഞ്ഞുങ്ങളുടെ ശ്വസകോശങ്ങള്‍ കടുത്ത അണുബാധയെത്തുടര്‍ന്ന് നശിച്ചിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് മൃഗശാലയിലെ ജീവനക്കാരില്‍ കോവിഡ് പരിശോധന നടത്തി. കടുവക്കുഞ്ഞുങ്ങളെ പരിപാലിച്ച ഒരാള്‍ക്കടക്കം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണ് വെള്ളക്കടുവകള്‍. ലോകത്ത് 200ല്‍ താഴെ മാത്രമാണ് വെള്ളക്കടുവകളുടെ എണ്ണം.

Read More