പണി പാലുംവെള്ളത്തില്‍ കിട്ടി ! ഓണ്‍ലൈനിലൂടെ ‘പാലും’ വൈനും ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ബംഗളുരുവില്‍…

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വൈറ്റ് ഫീല്‍ഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂര്‍ സ്വദേശിനിക്ക് 98,000 രൂപയുമാണ് നഷ്ടമായത്. വൈറ്റ്ഫീല്‍ഡ് സ്വദേശിനി ഓണ്‍ലൈനില്‍ വൈന്‍ ഓര്‍ഡര്‍ ചെയ്തതിലൂടെയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവര്‍ മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ സ്വീകരിച്ചയാള്‍ പണം മുന്‍കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യു.ആര്‍. കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു. ഇതു സ്‌കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നായിരന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ 98,000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടു. ഇതോടെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. ഡൊംലൂര്‍ സ്വദേശിനിക്ക് ഓണ്‍ലൈനില്‍ പാല്‍…

Read More