ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​ലൂ​ടെ പ്ര​തി​ദി​നം 10000 രൂ​പ വ​രു​മാ​നം വാ​ഗ്ദാ​നം ! വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17 ല​ക്ഷം ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍

ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്ക് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ദി​നം​പ്ര​തി 10000 രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17.18 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​ര്‍ നാ​ഗ​ര്‍​നി​ഗം സ്വ​ദേ​ശി​യാ​യ കു​ശാ​ല്‍ മ​ര്‍​മ​ത്തി​നെ(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ങ്ക് അ​ക്കൌ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തു​ക​യും ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ​യ്ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ മെ​സേ​ജ് അ​യ​ച്ചാ​ണ് ദി​വ​സം 10000 രൂ​പ സ​മ്പാ​ദി​ക്കാ​നാ​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​നാ​യി ചെ​യ്യു​ന്ന ജോ​ലി​ക്ക് മ​ണി​ക്കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10000 രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​യാ​ള്‍ വി​ശ്വ​സി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് പ​ല ത​വ​ണ​യാ​യി 1718600 രൂ​പ വീ​ട്ട​മ്മ ന​ല്‍​കി. പി​ന്നീ​ട് താ​ന്‍…

Read More

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി കെജ്രിവാളിന്റെ മകള്‍ ! ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ നഷ്ടമായത് പതിനായിരങ്ങള്‍…

സൈബര്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സോഫ വില്‍പ്പനയ്്ക്കു വച്ചപ്പോളാണ് ഹര്‍ഷിത തട്ടിപ്പിനിരയായത്. സോഫ വാങ്ങാനെന്ന വ്യാജേന ഒരാള്‍ ഹര്‍ഷിതയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഫ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചയാള്‍ക്ക് ഹര്‍ഷിത അക്കൗണ്ട് നമ്പര്‍ കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനാണെന്ന് പറഞ്ഞ് ഇയാള്‍ ചെറിയൊരു തുക കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെ ഇയാള്‍ ഹര്‍ഷിതയ്ക്ക് ഒരു ക്യുആര്‍ കോഡ് അയച്ചുകൊടുക്കുകയായിരുന്നു. ഇത് സ്‌കാന്‍ ചെയ്താല്‍ പറഞ്ഞുറപ്പിച്ച തുക അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. സംശയത്തിനൊന്നും ഇടവരാത്ത രീതിയില്‍ ആയിരുന്നു പെരുമാറ്റം എന്നതിനാല്‍ ഹര്‍ഷിത ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍നിന്ന് ഇരുപതിനായിരം രൂപ നഷ്ടമായി. ഇക്കാര്യം അറിയിച്ചപ്പോള്‍, ക്യൂആര്‍ കോഡ് തെറ്റായാണ് അയച്ചതെന്നും മറ്റൊന്ന് അയച്ചുതരാമെന്നും ഇയാള്‍ അറിയിച്ചു. അതു പ്രകാരം അയച്ച പുതിയ ക്യുആര്‍…

Read More

വേ​ദ​നി​ക്കു​ന്ന കോ​ടീ​ശ്വ​ര​ന്മാ​ർ ഓ​ൺ​ലൈ​നി​ൽ; സ​മ്മാ​ന​ങ്ങ​ൾ പാ​ഴ്‌​സ​ലി​ൽ; പക്ഷെ സമ്മാനം കൈയ്യിൽ കിട്ടാൻ ചില അഡ്ജസ്റ്റ്മെന്‍റൊക്കെ ചെയ്യേണ്ടി വരും…

ആ​ലു​വ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് വ​ർ​ധി​ച്ച് വ​രു​ന്ന​താ​യി റൂ​റ​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട്. കേ​ര​ള​ത്തി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​തി​നാ​യി അ​തി​സ​മ്പ​ന്ന​നാ​യ ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത് ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ക്ക​ലാ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ജി​ല്ലാ മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മാ​ന്യ​മാ​യ പെ​രു​മാ​റ്റം, ആ​ക​ർ​ഷ​ക​മാ​യ സം​സാ​ര​രീ​തി എ​ന്നി​വ​യി​ലൂ​ടെ നി​ര​ന്ത​രം വീ​ഡി​യോ കോ​ൾ ചെ​യ്ത് ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം ന​ട​ക്കു​ക. അ​തി​സ​മ്പ​ന്ന​നാ​ണെ​ന്ന് ധ​രി​പ്പി​ക്കാ​നാ​യി വ​ലി​യ​വീ​ടും എ​സ് സ്റ്റേ​റ്റു​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ കാ​ണി​ക്കു​ന്ന​താ​ണ് അ​ടു​ത്ത രീ​തി. ഇ​ങ്ങ​നെ ഒ​രു സു​ഹൃ​ത്തി​നെ കി​ട്ടി​യ​തി​ൽ ഏ​വ​രും അ​ഭി​മാ​നം കൊ​ള്ളു​ക​യും ചെ​യ്യും. ഇ​നി​യാ​ണ് ത​ട്ടി​പ്പ് മ​റ നീ​ക്കി പു​റ​ത്തു വ​രു​ന്ന​ത്. എ​ഫ്ബി ഫ്ര​ണ്ടി​ന്‍റെ ഒ​റ്റ ചോ​ദ്യം. ‘ ഞാ​നൊ​രു സ​മ്മാ​ന​മ​യ​ച്ചാ​ൽ സ്വീ​ക​രി​ക്കു​മോ?’ വാ​ച്ചു​ക​ൾ, ര​ത്ന മോ​തി​രം, കാ​മ​റ, മൊ​ബൈ​ൽ ഫോ​ൺ…. അ​ങ്ങ​നെ വ​ലി​യൊ​രു പാ​യ്ക്ക്……

Read More

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ ! നിരവധി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രൊഫൈലുകൾ നിർമിച്ചു…

കൊ​യി​ലാ​ണ്ടി: കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ണം ത​ട്ടി​യ ആ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​നൂ​ർ തൂ​വ്വ​ക്കു​ന്ന് മു​ജ്ത​ബ (27) ആ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചെ​റി​യ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ ഫോ​ട്ടോ ദു​രു​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി ആ​റു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​യാ​ൾ മു​ൻ​പും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ പ്ര​ദീ​പ്, മ​ണി​ക​ണ്o​ൻ, വി​ജു വാ​ണി​യം​കു​ളം എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

പേടിഎമ്മിലൂടെ നിങ്ങളുടെ അക്കൗണ്ടില്‍ 3500 രൂപ കയറിയിരിക്കുകയാണ് ! ലിങ്ക് തുറന്നാല്‍ എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി കേരള പോലീസ്…

കോവിഡ് വ്യാപിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വ്യാപനം. അടുത്തിടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കാണുന്നതു വഴി പണം ലഭിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ പുതിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞുളള അജ്ഞാത സന്ദേശത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും കേരള പൊലീസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം വന്നത്. +91 7849821438 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം വരുന്നത്. തിരിച്ച് വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫുമാണ്. ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തുകയായിരുന്നു. അപരിചിതര്‍ക്ക് ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെടുന്നത്.

Read More

പണി പാലുംവെള്ളത്തില്‍ കിട്ടി ! ഓണ്‍ലൈനിലൂടെ ‘പാലും’ വൈനും ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ബംഗളുരുവില്‍…

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വൈറ്റ് ഫീല്‍ഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂര്‍ സ്വദേശിനിക്ക് 98,000 രൂപയുമാണ് നഷ്ടമായത്. വൈറ്റ്ഫീല്‍ഡ് സ്വദേശിനി ഓണ്‍ലൈനില്‍ വൈന്‍ ഓര്‍ഡര്‍ ചെയ്തതിലൂടെയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവര്‍ മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ സ്വീകരിച്ചയാള്‍ പണം മുന്‍കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യു.ആര്‍. കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു. ഇതു സ്‌കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നായിരന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ 98,000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടു. ഇതോടെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. ഡൊംലൂര്‍ സ്വദേശിനിക്ക് ഓണ്‍ലൈനില്‍ പാല്‍…

Read More

ആദ്യം എന്റെ ശാരീരിക പ്രത്യേകതകളെക്കുറിച്ചാണ് ചോദിച്ചത്; പിന്നെ ഷര്‍ട്ട് മാത്രം ധരിച്ച് വാട്‌സ്ആപ്പ് കോളില്‍ വരാനും ആവശ്യപ്പെട്ടു; ജോലിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നമ്യയുടെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്…

സാങ്കേതിക വിദ്യയുടെ വികാസത്തോടൊപ്പം ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളും വര്‍ധിക്കുകയാണ്. പലപ്പോഴും പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്തായിരിക്കും ചതിക്കുഴികള്‍ ഒരുങ്ങുന്നത്.ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന നമ്യ ബെയ്ഡ് എന്ന ചെന്നൈ സ്വദേശിനിയുടെ അനുഭവം ഓരോ പെണ്‍കുട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ബ്ലോഗര്‍ കൂടിയായ നമ്യ ബുദ്ധിപരമായി നീങ്ങിയതു കൊണ്ടു മാത്രമാണ് ചതിക്കുഴിയില്‍ അകപ്പെടാതിരുന്നത്. ജോലിയുടെ അഭിമുഖത്തിന് എന്നു പറഞ്ഞ് വിളിച്ച ആളുടെ ചതിക്കുഴിയില്‍ നിന്ന് താന്‍ രക്ഷപ്പെട്ട കഥയാണ് നവ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ജോലിയുടെ അഭിമുഖത്തിനായി വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തിയാണ് നമ്യയോട് അയാള്‍ സംസാരിച്ചു തുടങ്ങിയത്. പക്ഷേ സംസാരരീതി അത്ര മാന്യമല്ലെന്നു േതാന്നിയതോടെ കോള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് നമ്യ ആദ്യം ചെയ്തത്. ശേഷം ശരീരം പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ബുദ്ധിപരമായി നീങ്ങിയതും നമ്യയെ രക്ഷിച്ചു. ജോലി എന്നു കേള്‍ക്കുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്നത് അതേപടി ചെയ്യാനിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് നമ്യയുടെ അനുഭവം. നമ്യയുടെ ഫേസ്ബുക് പോസ്റ്റ്…

Read More