ശബരിമലയ്ക്കു പിന്നാലെ അഗസ്ത്യാര്‍കൂടം കയറാന്‍ സ്ത്രീകള്‍ ! സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കാതെ കാണി വിഭാഗക്കാര്‍…

തിരുവനന്തപുരം: ശബരിമലയ്ക്കു പിന്നാലെ അഗസ്ത്യാര്‍കൂടം കയറാനും സ്ത്രീകള്‍ക്ക് വഴിയൊരുങ്ങുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. ശബരിമല യുവതീ പ്രവേശനം വലിയ വിവാദമായിരിക്കെയാണ് അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം വനംവകുപ്പ് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ച്ചയായ സ്ത്രീകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് വനംവകുപ്പ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കാന്‍ തയ്യാറായത്. അഗസത്യാര്‍കൂട മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ ആദിവാസികളും ചില സംഘടനകളും പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. എന്നാല്‍, മലയുടെ ഏറ്റവും മുകളില്‍ വരെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ്…

Read More

ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമാരെല്ലാം സന്നിധാനത്ത് കയറിയത്; ജഗതിയുടെ മകള്‍ പാര്‍വതി ഷോണിന്റെ പ്രതികരണം വൈറലാകുന്നു…

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നടന്ന ഹര്‍ത്താലും സംഘര്‍ഷവുമെല്ലാം കേരളത്തെ കൊടുമ്പിരി കൊള്ളിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സന്നിധാനത്ത് പ്രവേശിച്ച കനകദുര്‍ഗയ്ക്കും ബിന്ദുവിനുമെതിരെ വിമര്‍ശന ശരവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ശബരിമല വിഷയം വച്ച് എല്ലാ പാര്‍ട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത്. വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്താണെന്ന് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ… ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം…

Read More