ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമാരെല്ലാം സന്നിധാനത്ത് കയറിയത്; ജഗതിയുടെ മകള്‍ പാര്‍വതി ഷോണിന്റെ പ്രതികരണം വൈറലാകുന്നു…

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നടന്ന ഹര്‍ത്താലും സംഘര്‍ഷവുമെല്ലാം കേരളത്തെ കൊടുമ്പിരി കൊള്ളിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സന്നിധാനത്ത് പ്രവേശിച്ച കനകദുര്‍ഗയ്ക്കും ബിന്ദുവിനുമെതിരെ വിമര്‍ശന ശരവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ശബരിമല വിഷയം വച്ച് എല്ലാ പാര്‍ട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത്.

വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്താണെന്ന് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ… ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം വ്രതമെടുത്ത് പോകുന്ന അയ്യപ്പന്റെ യഥാര്‍ത്ഥ ഭക്തരുണ്ട് അവരെ കളങ്കപ്പെടുത്താതിരിക്കുക എന്നും പാര്‍വതി വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാ ഫെമിനിച്ചികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ എന്നുപറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Related posts