ഇന്ന് ലോക സ്ട്രോക്ക് ദിനം ! 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നു; ഈ നിശബ്ദനായ കൊലയാളിയെപ്പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…

ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. എംമ്പോളിസം കൊണ്ടും സ്ട്രോക്കുണ്ടാവാം. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ലോകമെമ്പാടുമുള്ള permanent വൈകല്യത്തിന്റെ പ്രധാന കാരണം സ്‌ട്രോക്കാണ്.. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക (”Join the movement’ being active can decrease your risk ) എന്നതാണ് ഈ വര്‍ഷത്തെ…

Read More