എന്നും വെട്ടിവിഴുങ്ങിയിരുന്നത് പാമ്പിനെയും ഒച്ചിനെയും ! കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസ്സവും ബുദ്ധിമുട്ടും പതിവായതോടെ ഡോക്ടറെ കാണാനെത്തി; യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആ കാഴ്ച കണ്ട് ഞെട്ടി…

കടല്‍വിഭവങ്ങള്‍ക്കും പാമ്പിന്റെയും പട്ടിയുടെയും ഒക്കെ ഇറച്ചിയ്ക്കും പേരു കേട്ടതാണ് ചൈനീസ് മാര്‍ക്കറ്റുകള്‍. അടുത്തിടെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള കടല്‍വിഭവങ്ങളുടെ വിപണനം നിര്‍ത്തിവെച്ചിരുന്നു. ഇത്തരം വിഭവങ്ങള്‍ സ്ഥിരമായി കഴിച്ചിരുന്ന ഒരു യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാസങ്ങളായി ശ്വാസതടസ്സം അലട്ടിയതിനെത്തുടര്‍ന്നാണ് കിഴക്കന്‍ ചൈനയിലുള്ള വാങ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി കണ്ടപ്പോള്‍ വാങ് ശരിക്കും ഞെട്ടി. തന്റെ ശ്വാസകോശത്തില്‍ ജീവനുള്ള നിരവധി വിരകളെ സ്‌കാനിങ്ങിലൂടെ കണ്ടപ്പോഴാണ് വാങ്ങിന്റെ കണ്ണുതള്ളിയത്. സ്ഥിരമായി വേവിക്കാത്ത മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില്‍ കാണുന്ന അണുബാധയാണ് വാങ്ങിനും സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പാരഗോണിമിയാസിസ് എന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം വേവിക്കാതെ കഴിക്കുന്ന കടല്‍വിഭവങ്ങളാണ്.…

Read More

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികളെത്തി വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത്; സ്ത്രീയുടെ പകുതി അഴുകിയ ജീവനുള്ള ശരീരം…

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ വീട്ടിലെത്തിയത്. അവിടെ കണ്ടതാവട്ടെ പകുതി അഴുകിയ നിലയില്‍ സ്ത്രീയുടെ ജീവനുള്ള ശരീരവും. അമേരിക്കയിലെ ജോര്‍ജിയയില്‍ 50 വയസു പ്രായമുള്ള സ്ത്രീയെയാണ് അഴുകിയ അവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനും മകനും എതിരേ കേസ് എടുത്തു. വീടിനു പുറത്തേയ്ക്കു ദുര്‍ഗന്ധം വന്നു തുടങ്ങിയതോടെയാണു നാട്ടുകാര്‍ അന്വേഷിച്ച് എത്തിയത്. അപ്പോള്‍ മുറിയില്‍ കട്ടിലിനോടു ചേര്‍ന്നായിരുന്നു യുവതിയെ കണ്ടെത്തിയത്. ശരീരത്തില്‍ ചെറു പ്രാണികള്‍ അരിച്ചു നടക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചയായി ആരും തിരിഞ്ഞു നോക്കിട്ടില്ലാത്ത മുറിക്കുള്ളില്‍ സ്ത്രീ അകപ്പെടുകയായിരുന്നു എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭര്‍ത്താവിനേയും മകനേയും ചോദ്യം ചെയ്തു വരികയാണ്. ജീവന്‍ നഷ്ട്ടപ്പെട്ടിട്ടില്ല യുവതിയെ പോലീസ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവം ഇതിനോടകം അമേരിക്കയില്‍ ചര്‍ച്ചയായിട്ടുണ്ട്.  

Read More