സംസ്ഥാനത്തെ ദിവസവേതനക്കാര്‍ക്ക് ദിനംപ്രതി 1000 രൂപ നല്‍കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ! ഗുണം ലഭിക്കുക 35 ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക്…

കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ദിനംപ്രതി 1000 രൂപവീതം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. രാജ്യത്ത് ഇതിനോടകം 270 പേര്‍ കോവിഡ് ബാധിതരായി എന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ കോവിഡ് ബാധിതരുടെ എണ്ണം 23 ആണെന്നും ഇതില്‍ ഒമ്പത് പേര്‍ രോഗവിമുക്തരായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് 15 ലക്ഷം ദിവസ വേതനക്കാരും 20.37 ലക്ഷം നിര്‍മാണത്തൊഴിലാളികളുമുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കൊക്കെ ഇതുപ്രകാരം ആനുകൂല്യം ലഭിക്കും. ലോകത്ത് കോവിഡ് ബാധിക്കുന്നവരില്‍ ആറിലൊന്ന് ആളുകള്‍ക്ക് രോഗം അതീവഗുരുതരമാകുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ലോകത്ത് ആകമാനം കൊറോണ മരണം 11000 പിന്നിട്ടിരിക്കുകയാണ്. ഇറ്റലിയില്‍ കഴിഞ്ഞ ഒരൊറ്റ ദിവസം മാത്രം മരിച്ചത് 627 ആളുകളാണ്.

Read More