യോഗിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നല്‍കി എം.എ യൂസഫ് അലി ! കൂടാതെ ഒരു ലക്ഷം ത്രീലെയര്‍ മാസ്‌ക്കുകളും; യോഗിയോടും യുപിയോടുമുള്ള യൂസഫലിയുടെ താല്‍പര്യം ഇങ്ങനെ…

പാര്‍ട്ടി ഭേദമന്യേ രാജ്യത്തെ എല്ലാ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്കെല്ലാം യൂസഫലി പ്രിയപ്പെട്ടവനാണ്. ഇപ്പോള്‍ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി രൂപ നല്‍കുമ്പോള്‍ ചര്‍ച്ചയാകുന്നത് യോഗിയോടും യുപിയോടുമുള്ള പ്രവാസി വ്യവസായിയുടെ താല്‍പര്യമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയില്‍വെച്ച് ലുലു ഇന്ത്യാ റീജണല്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ചെക്ക് കൈമാറി. ഇതിനു പുറമേ ഒരുലക്ഷം ത്രീലെയര്‍ മുഖാവരണങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് നല്‍കി. സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ സഞ്ജയ് ഗോയലിന് മുഖാവരണങ്ങള്‍ രജിത് രാധാകൃഷ്ണന്‍ കൈമാറി. യുപിയില്‍ ലുലുവിന്റെ എല്ലാ സഹയവും ഈ ദുരിത കാലത്തുണ്ടാകും. കേരളം കഴിഞ്ഞാല്‍ ലുലുവിന് ഏറ്റവും വലിയ…

Read More