താ​യ്‌ലൻ​ഡി​ൽ ഫുട്ബോൾ ടീമിലെ കുട്ടികൾ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട സംഭവം! മഴയ്ക്കുമുന്പേ കുട്ടികളെ പുറത്തെത്തിക്കാനാവില്ല; രക്ഷാപ്രവർത്തനം നിറുത്തിവച്ചു

ബാ​ങ്കോ​ക്ക്: മണ്‍​സൂ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള താ​യ്‌ലൻ​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. നാ​ളെ മണ്‍​സൂ​ണ്‍ തു​ട​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കേ മ​ഴ​യ്ക്കു​മു​ന്പേ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​ങ്ങ​നെ വ​ന്നാ​ൽ ഫു​ട്ബോ​ൾ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ 12 കു​ട്ടി​ക​ളും അ​വ​രു​ടെ കോ​ച്ചും മാ​സ​ങ്ങ​ളോ​ളം ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​നാ​ണ് സാ​ധ്യ​ത.

ഇ​ന്ന​ലെ രാ​ത്രി നി​റു​ത്തി​വ​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ള​ത്തെ കാ​ലാ​വ​സ്ഥ​കൂ​ടി മാ​ത്രം പ​രി​ഗ​ണി​ച്ചെ പു​നഃ​രാ​രം​ഭി​ക്കു. കു​ട്ടി​ക​ളെ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​കും എ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മെ അ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യു​ള്ളു എ​ന്ന്് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കാ​യി എ​ഴു​തി​യ ക​ത്തു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി. ഗു​ഹ​യ്ക്കു​ള്ളി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​റു​ത്തി​വ​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള പൈ​പ്പി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്

ഇന്നലെ ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കിട്ടാതെ ഒരു രക്ഷാപ്രവർത്തകൻ മരിച്ചിരുന്നു.പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​ന്പ​​​​​ന്ന​​​​​നാ​​​​​യ മു​​​​​ങ്ങ​​​​​ൽ വി​​​​​ദ​​​​​ഗ്ധ​​​​​ന്‍റെ മ​​​​​ര​​​​​ണം ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ഠി​​​​​ന​​​​​ത​​​​​യും അ​​​​​പാ​​​​​യ​​​​​സാ​​​​​ധ്യ​​​​​ത​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നി​​​​​രു​​​​​ന്നാ​​​​​ലും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കി​​​​​ല്ലെ​​​​​ന്ന് താ​​​​​യ് നേ​​​​​വി അ​​​​​റി​​​​​യി​​​​​ച്ചു. സമയം അതിക്രമിക്കുകയാണെന്നും കു​​​​​ട്ടി​​​​​ക​​​​​ളെ അ​​​​​ധി​​​​​ക​​​​​നാൾ ഗു​​​​​ഹ​​​​​യി​​​​​ൽ​​​​​ തു​​​​​ട​​​​​രാ​​​​​ൻ വി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കു​​​​​ ബോധ്യമുണ്ട്.

നേ​​​​​വി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ച സ​​​​​മാ​​​​​ൻ ഗു​​​​ണാൻ കു​​​​​ട്ടി​​​​​ക​​​​​ൾ ഗു​​​​​ഹ​​​​​യി​​​​​ൽ കുടു​​​​​ങ്ങി​​​​​യ​​​​​വി​​​​​വരം അ​​​​​റി​​​​​ഞ്ഞ് സ്വ​​​​​യം ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് എ​​​​​ത്തി​​​​​യ​​​​​താ​​​​​ണ്. ഇ​​​​​ന്ന​​​​​ലെ കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ള്ള സ്ഥ​​​​​ല​​​​​ത്ത് ഓ​​​​​ക്സി​​​​​ജ​​​​​ൻ ടാ​​​​​ങ്കു​​​​​ക​​​​​ൾ എ​​​​​ത്തി​​​​​ച്ച​​​​​ശേ​​​​​ഷം മ​​​​​ട​​​​​ങ്ങ​​​​​വേ അ​​​​​ദ്ദേ​​​​​ഹം ബോ​​​​​ധ​​​​​ര​​​​​ഹി​​​​​ത​​​​​നാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് ഓ​​​​​ക്സി​​​​​ജ​​​​​ൻ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് താ​​​​​യ് നേ​​​​​വി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​ന്പ​​​​​ന്ന​​​​​നാ​​​​​യ മു​​​​​ങ്ങ​​​​​ൽ​​​​​ വി​​​​​ദ​​​​​ഗ്ധ​​​​​നു​​​​​പോ​​​​​ലും അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് 11നും 16​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളെ എ​​​​​ങ്ങ​​​​​നെ ഗു​​​​​ഹ​​​​​യ്ക്കു പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ക്കു​​​​​മെ​​​​​ന്നു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ചോ​​​​​ദി​​​​​ച്ചു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഡ്മി​​​​​റ​​​​​ൽ മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്കി.

ഗു​​​​​ഹ​​​​​യ്ക്കു​​​​​ള്ളി​​​​​ൽ ഓ​​​​​ക്സി​​​​​ജ​​​​​ൻ കു​​​​​റ​​​​​യു​​​​​ന്ന​​​​​താ​​​​​ണ് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ ഇ​​​​​പ്പോ​​​​​ൾ വ​​​​​ല​​​​​യ്ക്കു​​​​​ന്ന​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ 20 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് ഗു​​​​​ഹ​​​​​യ്ക്കു​​​​​ള്ളി​​​​​ലെ ഓ​​​​​ക്സി​​​​​ജ​​​​​ന്‍റെ അ​​​​​ള​​​​​വ്. വൈ​​​​​ദ്യ​​​​​സം​​​​​ഘ​​​​​വും കൗ​​​​​ൺ​​​​​സി​​​​​ല​​​​​ർ​​​​​മാ​​​​​രും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രുംകൂ​​​​​ടി ഗു​​​​​ഹ​​​​​യ്ക്കു​​​​​ള്ളി​​​​​ലെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ 15 ശ​​​​​ത​​​​​മാ​​​​​നാ​​​​​യി താ​​​​​ണു. ഗു​​​​​ഹ​​​​​യ്ക്കു​​​​​ള്ളി​​​​​ലേ​​​​​ക്ക് നേ​​​​​രി​​​​​ട്ട് ഓ​​​​​ക്സി​​​​ജ​​​​​ൻ ക​​​​​ട​​​​​ത്തി​​​​​വി​​​​​ടാ​​​​​ൻ അ​​​​​ഞ്ചു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ നീ​​​​​ള​​​​​മു​​​​​ള്ള കേ​​​​​ബി​​​​​ൾ സ്ഥാ​​​​​പി​​​​​ക്കാ​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​ണ് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ.

ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വി​​​​​വ​​​​​രം കു​​​​​ട്ടി​​​​​ക​​​​​ളെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മാ​​​​​ന​​​​​സി​​​​​ക​​​​​ധൈ​​​​​ര്യം ചോ​​​​​രാ​​​​​തെ നോ​​​​​ക്കേ​​​​​ണ്ട​​​​​ത് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​ന് അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ജൂ​​​​​ൺ 23നു ​​​​​ഗു​​​​​ഹ​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ സം​​​​​ഘം പ്ര​​​​​വേ​​​​​ശ​​​​​നക​​​​​വാ​​​​​ട​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് നാ​​​​​ലു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ഉ​​​​​ള്ളി​​​​​ലാ​​​​​ണു​​​​​ള്ള​​​​​ത്. ഇ​​​​​വ​​​​​ർ​​​​​ക്ക് കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടാ​​​​​ൻ ഓ​​​​​പ്റ്റി​​​​​ക് ഫൈ​​​​​ബ​​​​​ർ കേ​​​​​ബി​​​​​ൾ സ്ഥാ​​​​​പി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

Related posts