മു​ന്‍​കൂ​റാ​യി പ​ണം വാ​ങ്ങി​യ​തി​നു ശേ​ഷം കോ​ള്‍​ഷീ​റ്റ് ന​ല്‍​കു​ന്നി​ല്ല ! സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍

പ​ണം മു​ന്‍​കൂ​റാ​യി വാ​ങ്ങി​യ​ശേ​ഷം കോ​ള്‍ ഷീ​റ്റ് ന​ല്‍​കാ​ത്ത ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കൊ​രു​ങ്ങി ത​മി​ഴ് സി​നി​മാ നി​ര്‍​മാ​താ​ക്ക​ള്‍.

ജൂ​ണ്‍ 18ന് ​ന​ട​ന്ന ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പു​റ​ത്തു വി​ട്ട പ​ട്ടി​ക​യി​ല്‍ 14 താ​ര​ങ്ങ​ളാ​ണു​ള്ള​ത്.

ചി​മ്പു, വി​ശാ​ല്‍, വി​ജ​യ് സേ​തു​പ​തി, എ​സ്.​ജെ. സൂ​ര്യ, അ​ഥ​ര്‍​വ, യോ​ഗി ബാ​ബു തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന പ​ട്ടി​ക​യി​ലു​ള്ള​ത്.

ആ​രോ​പ​ണ വി​ധേ​യ​രാ​യ താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ത​മി​ഴ് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ര്‍ സം​ഘ​വു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

താ​ന്‍ നി​ര്‍​മി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കാ​തെ നി​ര്‍​ത്തി​പ്പോ​യ ന​ട​ന്‍ ധ​നു​ഷി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ തെ​നാ​ണ്ട​ല്‍ സ്റ്റു​ഡി​യോ ഉ​ട​മ മു​ര​ളി രാ​മ​സ്വാ​മി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്റെ ചി​ത്രം മു​ഴു​വി​പ്പി​ച്ച​തി​ന് ശേ​ഷ​മേ മ​റ്റു​ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​വൂ എ​ന്ന് ധ​നു​ഷി​നോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും മു​ര​ളി യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു.

പ​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ വീ​തം നി​യ​മി​ച്ച് നി​ര്‍​മാ​താ​വി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ടി​മാ​രാ​യ ല​ക്ഷ്മി റാ​യി​ക്കും അ​മ​ലാ പോ​ളി​നു​മെ​തി​രെ​യും ന​ട​പ​ടി വ​ന്നേ​ക്കും.

താ​ര​ങ്ങ​ള്‍​ക്കെ​തി​രേ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്ന് അ​ടു​ത്ത​യാ​ഴ്ച വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് കൗ​ണ്‍​സി​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment