മു​ന്‍​കൂ​റാ​യി പ​ണം വാ​ങ്ങി​യ​തി​നു ശേ​ഷം കോ​ള്‍​ഷീ​റ്റ് ന​ല്‍​കു​ന്നി​ല്ല ! സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍

പ​ണം മു​ന്‍​കൂ​റാ​യി വാ​ങ്ങി​യ​ശേ​ഷം കോ​ള്‍ ഷീ​റ്റ് ന​ല്‍​കാ​ത്ത ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കൊ​രു​ങ്ങി ത​മി​ഴ് സി​നി​മാ നി​ര്‍​മാ​താ​ക്ക​ള്‍. ജൂ​ണ്‍ 18ന് ​ന​ട​ന്ന ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പു​റ​ത്തു വി​ട്ട പ​ട്ടി​ക​യി​ല്‍ 14 താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ചി​മ്പു, വി​ശാ​ല്‍, വി​ജ​യ് സേ​തു​പ​തി, എ​സ്.​ജെ. സൂ​ര്യ, അ​ഥ​ര്‍​വ, യോ​ഗി ബാ​ബു തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന പ​ട്ടി​ക​യി​ലു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​രാ​യ താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ത​മി​ഴ് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ര്‍ സം​ഘ​വു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. താ​ന്‍ നി​ര്‍​മി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കാ​തെ നി​ര്‍​ത്തി​പ്പോ​യ ന​ട​ന്‍ ധ​നു​ഷി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ തെ​നാ​ണ്ട​ല്‍ സ്റ്റു​ഡി​യോ ഉ​ട​മ മു​ര​ളി രാ​മ​സ്വാ​മി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്റെ ചി​ത്രം മു​ഴു​വി​പ്പി​ച്ച​തി​ന് ശേ​ഷ​മേ മ​റ്റു​ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​വൂ എ​ന്ന് ധ​നു​ഷി​നോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും മു​ര​ളി യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു. പ​ത്ത്…

Read More

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ ! ആലോചിക്കുന്നത് 50 ശതമാനം നിര്‍മാണ ചിലവ് കുറയ്ക്കാന്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമ വ്യവസായം. ഈ പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ ഇപ്പോള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ്…

Read More