ഡി​എം​കെ-​അ​ണ്ണാ ഡി​എം​കെ ഒ​ന്നി​ക്കു​ന്നു: ഇ​പി​എ​സി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ നീ​ക്കം?

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യു​മാ​യി ചേ​ർ​ന്ന് മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ നി​യു​ക്ത എം​എ​ൽ​എ​മാ​രോ​ട് ചെ​ന്നൈ​യി​ൽ തു​ട​രാ​ൻ ഡി​എം​കെ നി​ർ​ദേ​ശി​ച്ചു. അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണു നീ​ക്കം.

അ​തേ​സ​മ​യം, ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളു​ടെ എ​ല്ലാ എം​എ​ൽ​എ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന് ടി​വി​കെ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു തീ​രു​മാ​നം. 118 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​വെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ.

ടി​വി​കെ​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ഡി​എം​കെ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഡി​എം​കെ പു​റ​ത്തു​നി​ന്നു പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്. അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റും ഡി​എം​കെ​ക്ക് 59 സീ​റ്റു​മാ​ണു​ള്ള​ത്. ര​ണ്ടു​മു​ന്ന​ണി​യി​ലെ​യും ഘ​ട​ക​ക​ക്ഷി​ക​ൾ​കൂ​ടി ചേ​ർ​ന്നാ​ലേ ഭൂ​രി​പ​ക്ഷ​മാ​കൂ. ഇ​ന്ന​ലെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ ഇ​പി​എ​സ് എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​മാ​രു​ടെ ഒ​പ്പ് അ​ട​ങ്ങി​യ ക​ത്ത് വാ​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment