തമന്നയുമായുള്ള ബ്രേക്കപ്പിനുശേഷം നടൻ വിജയ് വർമ്മയെ നടി ആലിയ ഖുറേഷിക്കൊപ്പം മുംബൈയിലെ റെസ്റ്റോറന്റിനു പുറത്ത് കണ്ടതായി റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ച് ബാന്ദ്രയിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.
ഈ വീഡിയോ വൈറലായതോടെ, തമന്നയുമായുള്ള പിരിയലിന് ശേഷം വിജയ് വർമ്മ പുതിയ ബന്ധത്തിലാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. തമന്നയും വിജയ് വർമ്മയും രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം പിരിഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ തമന്ന എവിടെ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.
2023ൽ വിജയ് വർമ്മയും തമന്നയും ഇരുവരുടെയും പ്രണയം പരസ്യമാക്കിയിരുന്നു, പിന്നീട് ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാൽ, ഈ ബ്രേക്കപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇരുവരും നടത്തിയിട്ടില്ല.
