മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ശാ​ല​യി​ൽ സ്‌​ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സ്‌​ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ല​വി​ൽ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മാ​യും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

അ​വി​ടെ​നി​ന്ന് ആ​വ​ശ്യ​മാ​യ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ക​ള​ക്ട​ർ, ക​മ്മീ​ഷ​ണ​ർ, ദേ​വ​സ്വ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.​ ദേ​വ​സ്വം മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ ഒ​രു യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നാ​ണു സൂ​ച​ന​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കേ​ന്ദ്രസം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ ജ​ന​വി​കാ​രം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്നും ദേ​വ​സ്വ​ങ്ങ​ളും അ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ തീ​രു​മാ​നി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു

Related posts

Leave a Comment