ക​ണ്ണൂ​രി​നെ ഞെ​ട്ടി​ച്ച് വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം; നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി


ക​ണ്ണൂ​ർ: ക​ണ്ണൂ​രി​നെ ഞെ​ട്ടി​ച്ച് വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം. ക​ണ്ണൂ​ർ- ത​ളി​പ്പ​റ​ന്പ് ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​തെ​രു​വി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ൽ ധ​ന​രാ​ജ് തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്തു​ള്ള ത​ല​ശേ​രി ഹോ​ട്ട​ലി​ലേ​ക്കാ​ണ് ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ചേ​ളാ​രി​യി​ൽ നി​ന്നും മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ടാ​ങ്ക​റി​ൽ ഗ്യാ​സ് നി​റ​യ്ക്കാ​നാ​യി മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ടാ​ങ്ക​റി​ൽ ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാ​മ​ത്തെ ടാ​ങ്ക​ർ അ​പ​ക​ട​മാ​ണി​ത്.

ലോ​ക്ക്ഡൗ​ണാ​യ​തി​നാ​ൽ റോ​ഡി​ൽ വ​ണ്ടി​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ടാ​ങ്ക​ർ ലോ​റി​ക​ളും മ​റ്റും ഓ​വ​ർ സ്പീ​ഡി​ലാ​ണ് പോ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment