ത​ക​രാ​ത്ത റോ​ഡി​ന് ല​ക്ഷ​ങ്ങ​ളുടെ പൊ​തു​മ​രാ​മ​ത്തുവക “സുഖചികിത്സ’

വെ​ള്ള​മു​ണ്ട: റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടും ന​വീ​ക​രി​ക്കാ​ൻ ത​യാ​റാ​വാ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കേ​ടു​പാ​ടി​ല്ലാ​ത്ത റോ​ഡ് റി​പ്പ​യ​ർ ചെ​യ്ത് ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നു. യാ​തൊ​രു കേ​ടു​പാ​ടു​മി​ല്ലാ​ത്ത വെ​ള്ള​മു​ണ്ട ക​ട്ട​യാ​ട് പാ​തി​രി​ച്ചാ​ൽ റോ​ഡി​ലാ​ണ് പാ​ച്ച് വ​ർ​ക്ക് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. എ​ട​വ​ക, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​തി​രി​ച്ചാ​ൽ ക​ട്ട​യാ​ട് റോ​ഡി​ൽ ഒ​രാ​ഴ്ച് മു​ന്പാ​ണ് പാ​തി​രി​ച്ചാ​ലി​ൽ നി​ന്നും പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

സംഭവം ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ പ​ണി ത​ട​ഞ്ഞ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ വീ​ണ്ടും ക​ട്ട​യാ​ട് നി​ന്നും പാ​ച്ചിം​ഗ് ജോ​ലി​ക​ളെ​ന്ന പേ​രി​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രി​ൽ നി​ന്നും പ​രാ​തി ഉ​യ​രാ​തി​രി​ക്കാ​നാ​യി വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യു​ൾ​പ്പെ​ടെ ടാ​റിം​ഗ് ന​ട​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. റോ​ഡു​ക​ളി​ൽ ടാ​റൊ​ഴി​ച്ച് നേ​രി​യ തോ​തി​ൽ ആ​റ് എം​എം ക​ല്ല് വി​രി​ച്ചാ​ണ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.

പൊ​തു​മ​രാ​മ​ത് വ​കു​പ്പ് മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ 1050 സ്ക്വ​യ​ർ മീ​റ്റ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന. ടാ​റിം​ഗ് ന​ട​ക്കു​ന്പോ​ൾ പി​ഡ​ബ്ല്യു​ഡി ഓ​വ​ർ​സി​യ​റെ​ങ്കി​ലും സൂ​പ്പ​ർ വി​ഷ​നാ​യി സ്ഥ​ത്തു​ണ്ടാ​വ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇതി​നെ​തി​രെ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽാ​ക​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​രി​ൽ ചി​ല​ർ.

Related posts