ചാ​ല​യെ പേടിപ്പിച്ച് വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം;  സിമന്‍റ് ലോറിയെ മറിക്കടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു

ക​ണ്ണൂ​ർ: ചാ​ല​യി​ൽ വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്നു മം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ്യാ​സ് നി​റ​യ്ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യും ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു ലോ​റി​ക​ളു​മാ​യി കൂ​ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ തി​രു​ന​ൽ​വേ​ലി​യി​ലെ പ​ല​കേ​ഷ് കു​മാ​റി​നു (40) പ​രി​ക്കേ​റ്റു. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്യാ​സ് നി​റ​യ്ക്കാ​നാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ചാ​ല മു​ത്ത​പ്പ​ൻ കാ​വി​നു സ​മീ​പ​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ച് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് സി​മ​ന്‍റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ലോ​റി​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ലോ​റി​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ അ​തു​വ​ഴി ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ട​ക്കാ​ട് പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ള​പ​ട്ട​ണ​ത്ത് നി​ന്നു ഖ​ലാ​സി​ക​ൾ എ​ത്തി​യാ​ണ് ടാ​ങ്ക​ർ ലോ​റി റോ​ഡി​ൽ നി​ന്നും മാ​റ്റി​യ​ത്.

Related posts