നാ​നോ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി​യ കേ​സ്; ബം​ഗാ​ള്‍ സ​ര്‍​ക്കാ​ർ 766 കോ​ടി ടാ​റ്റ​യ്ക്ക് ന​ല്‍​ക​ണം

കോ​ല്‍​ക്ക​ത്ത: സിം​ഗൂ​രി​ലെ നാ​നോ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി​യ വ​ക​യി​ല്‍ ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന് 765.78 കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്ന് മൂ​ന്നം​ഗം ആ​ര്‍​ബി​ട്ര​ല്‍ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി. 2016 സെ​പ്റ്റം​ബ​ര്‍ മു​ത​ലു​ള്ള 11 ശ​ത​മാ​നം പ​ലി​ശ​സ​ഹി​ത​മു​ള്ള തു​ക​യാ​ണി​ത്.

“പ​ശ്ചി​മ​ബം​ഗാ​ളി​ലെ സിം​ഗൂ​രി​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍ നി​ര്‍​മാ​ണ​കേ​ന്ദ്ര​ത്തെ സം​ബ​ന്ധി​ച്ച്, മൂ​ന്നം​ഗ ആ​ര്‍​ബി​ട്ര​ല്‍ ട്രൈ​ബ്യൂ​ണ​ലി​നു മു​മ്പാ​കെ​യു​ണ്ടാ​യി​രു​ന്ന തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​ത്ത വ്യ​വ​ഹാ​ര ന​ട​പ​ടി​ക​ള്‍ 2023 ഒ​ക്ടോ​ബ​ര്‍ 30ന് ​ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന് അ​നു​കൂ​ല​മാ​യി ഏ​ക​ക​ണ്ഠ​മാ​യി തീ​ര്‍​പ്പാ​ക്കി​യ​താ​യി അ​റി​യി​ക്കു​ന്നു.

ത​ത്ഫ​ല​മാ​യി സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 11 ശ​ത​മാ​നം പ​ലി​ശ സ​ഹി​ത​മു​ള്ള 765.78 കോ​ടി രൂ​പ തി​രി​ച്ചെ​ടു​ക്കാ​ന്‍ ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന് അ​വ​കാ​ശ​മു​ണ്ട്’ ടാ​റ്റ മോ​ട്ടോ​ഴ്‌​സ് നാ​ഷ​ണ​ല്‍ സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ന് ന​ല്‍​കി​യ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

2008ല്‍ ​ബം​ഗാ​ളി​ല്‍ സ്ഥാ​പി​ക്കാ​നി​രു​ന്ന നാ​നോ ഫാ​ക്ട​റി ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യും അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന മ​മ​താ ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പി​ന്നീ​ട് ഗു​ജ​റാ​ത്തി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment