പാർക്ക് ചെയ്ത് വീട്ടിൽ പോയിട്ട് വന്നപ്പോഴും എട്ടു ടയറുകൾ മോഷണം പോയി;  ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​കളാണ് നഷ്ടപ്പെട്ടത്; സംഭവം കാലടിയിൽ

കാ​ല​ടി: മ​രോ​ട്ടി​ച്ചു​വ​ടി​ൽ എം​സി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​താ ത​ടി​മി​ല്ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ എ​ട്ടു ട​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.
എ​റ​ണാ​കു​ളം സ്പാ​രോ കാ​രി​യേ​ഴ്സ് സ്ഥാ​പ​ന​ത്തി​ലെ ലോ​റി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​താ ത​ടി​മി​ല്ലി​ലേ​യ്ക്ക് ത​ടി കൊ​ണ്ടു​വ​ന്നി​രു​ന്നു.

തി​രി​ച്ച് ലോ​ഡു​ണ്ടെ​ന്നു മി​ല്ലു​ട​മ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലോ​റി മി​ല്ലി​നു സ​മീ​പം ത​ന്നെ പാ​ർ​ക്ക് ചെ​യ്തു. തു​ട​ർ​ന്ന് ഡ്രൈ​വ​റും സ​ഹാ​യി​യും വീ​ട്ടി​ൽ പോ​യി. ചൊ​വാ​ഴ്ച്ച രാ​വി​ലെ മി​ല്ലി​ലെ ജീ​വ​ന​ക്കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ട​യ​റു​ക​ൾ ഊ​രി മാ​റ്റി​യ നി​ല​യി​ൽ ക​ണ്ട​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​ടി ജം​ഗ്ഷ​ൻ, മ​റ്റൂ​ർ, മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നീ​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. എ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ​ർ ശി​വ​ൻ പ​റ​ഞ്ഞു.

Related posts