ക്ഷയം(2)ക്ഷയരോഗചികിത്സ എങ്ങനെ, എവിടെ നിന്ന്‍?


ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഇ​തി​ൽ നി​ന്നു ത​ന്നെ വ്യക്തമാണ് ക്ഷ​യ​രോ​ഗ​മെ​ന്ന മ​ഹാ​വി​പ​ത്ത് തു​ട​ച്ചു​നീ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം. ക്ഷ​യ​രോ​ഗ ചി​കി​ത്സ 6-8 മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ചി​കി​ത്സ​യാ​ണ്.

പു​തു​ക്കി​യ ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ക്ഷ​യ​രോ​ഗ ചി​കി​ത്സാ പ​ദ്ധ​തി​യെ ഡോ​ട് (ഡയക്റ്റ്‌ലി ഒബ്സേർവ്ഡ് തെറാപ്പി)എ​ന്നു പ​റ​യു​ന്നു.

എന്താണ് ഡോട് ചികിത്സ
രോ​ഗി​ക്കു സൗ​ക​ര്യ​മാ​യ സ​മ​യ​ത്തും സ്ഥ​ല​ത്തും വ​ച്ച് ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്‍റെ​യോ സു​ഹൃ​ത്തി​ന്‍റെ​യോ കു​ടും​ബാം​ഗ​ത്തി​ന്‍റെ​യോ (ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ർ​ട്ട​ർ) നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മ​രു​ന്നു​ക​ൾ ന​ല്കു​ന്ന രീ​തി​യാ​ണ് ഡോ​ട്. ക്ഷ​യ​രോ​ഗ​ചി​കി​ത്സ കൃ​ത്യ​മാ​യി എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി രോ​ഗം ഭേ​ദ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം.

ചികിത്സ സൗജന്യം
എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ഷ​യ​രോ​ഗ ചി​കി​ത്സ ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ​മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ന​ട​പ്പാ​ക്കി​വ​രു​ന്നു.

മരുന്നു മുടക്കിയാൽ പ്രശ്നമുണ്ടോ?

ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ കോ​ഴ്സ് പൂ​ർ​ത്തി​യാ​കും വ​രെ കൃ​ത്യ​മാ​യി ക​ഴി​ക്കേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ക​ഴി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ക്ഷ​യ​രോ​ഗാ​വ​സ്ഥ​യ്ക്ക് ഡ്ര​ഗ് റ​സി​സ്റ്റ​ന്‍റ് ടി​ബി – കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.

ഇ​ത്ത​രം രോ​ഗി​ക​ളി​ൽ നി​ന്നു മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രു​ന്ന​തും അ​പ്ര​കാ​രം മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ത​രം ടി​ബി ആ​യി​രി​ക്കാം.

ചികിത്സയ്ക്കിടെ മദ്യപിച്ചാൽ…?
മ​ദ്യ​പാ​നം, പു​ക​വ​ലി, മ​റ്റു ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ചി​കി​ത്സ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ചികിത്സ സ്വയം നിർത്തിയാൽ…

ചി​കി​ത്സ തു​ട​ങ്ങി 2-3 മാ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രാം. എ​ന്നാ​ൽ രോ​ഗം ഭേ​ദ​മാ​യി എ​ന്നു ക​രു​തി രോ​ഗി ചി​കി​ത്സ സ്വ​യം നി​ർ​ത്തി​യാ​ൽ പി​ന്നീ​ടു രോ​ഗം മൂ​ർ​ച്ഛി​ക്കാ​നും ഡ്ര​ഗ് റ​സി​സ്റ്റ​ന്‍റ് ടി​ബി ആ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

പാർശ്വഫലമുണ്ടായാൽ മരുന്നു നിർത്താണോ?
ക്ഷ​യ​രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​രി​ൽ പ​ല​ത​ര​ത്തി​ലു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി പ​ങ്കു​വ​യ്ക്കു​ക. പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കാ​ര​ണം മ​രു​ന്ന് ഒ​രു കാ​ര​ണ​വ​ശാ​ലും മു​ട​ക്ക​രു​ത്.

പ്ര​മേ​ഹ – ശ്വാ​സ​കോ​ശ രോഗികളുടെ ശ്രദ്ധയ്ക്ക്
പ്ര​മേ​ഹം, ശ്വാ​സ​കോ​ശ പ്ര​മേ​ഹം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ മ​റ്റു രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള ക്ഷ​യ​രോ​ഗ​ബാ​ധി​ത​ർ ക്ഷ​യ​രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തി​നൊ​ടൊ​പ്പം ത​ന്നെ ഈ ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ കൂ​ടി കൃ​ത്യ​മാ​യി മു​ട​ക്ക​മി​ല്ലാ​തെ ക​ഴി​ക്കേ​ണ്ട​താ​ണ്.

പ്ര​മേ​ഹം പോ​ലെ​യു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​മു​ള്ള​വ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യ​തി​നാ​ൽ ക്ഷ​യ​രോ​ഗം വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

* ചി​കി​ത്സ​യ്ക്കി​ട​യി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ക​ഫ​പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ത​ന്നെ ന​ട​ത്തു​ക.

ഉറപ്പാക്കാൻ മിസ്ഡ് കോൾ
ഡോട് ചികിത്സ സ​ന്പൂ​ർ​ണ ചി​കി​ത്സാ​വി​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ന്നുവി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചി​കി​ത്സ ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്തു​ന്നി​ല്ല എ​ന്ന സ്ഥി​രീ​ക​രി​ക്കു​ന്നു. മ​രു​ന്നു സ്ട്രി​പ്പി​ൽ നി​ന്നു ഗു​ളി​ക എ​ടു​ക്കു​ന്പോ​ൾ അ​തി​നു​ള്ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ന്പ​റി​ൽ നി​ന്നു മി​സ്ഡ് കോ​ൾ ന​ൽ​കു​ന്നു.

ഇ​ത് രോ​ഗി മ​രു​ന്നു ക​ഴി​ച്ചു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു. മ​രു​ന്നു മു​ട​ക്കി​യാ​ൽ രോ​ഗി​ക്കും രോ​ഗി​യു​ടെ ചി​കി​ത്സാ​ദാ​യ​ക​ർ​ക്കും എ​സ്എം​എ​സ് വ​ഴി മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു

* ഈ ​പ​ദ്ധ​തി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ട്ടു​കൊ​ണ്ട് ചി​കി​ത്സാ​വി​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, വയനാട്
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

 

Related posts

Leave a Comment