വില അഞ്ചുകോടി! “ലഹരിയുടെ രാജാവുമായി’ രണ്ടുപേർ പിടിയില്‍; കേരളത്തിൽ ഇത്രയും അളവ് പിടികൂടുന്നത് ആദ്യം

പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ടേ മു​ക്കാ​ൽ കി​ലോ പോ​പ്പി​സ്ട്രോ കാ​യ​യു​മാ​യി ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പാലക്കാട് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് അറസ്റ്റ് ചെയ്തു.

സേ​ലം പെ​ത്ത​നാ​യ്ക്ക​ൻ പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ അ​രു​ൾമ​ണി (30), അ​രു​ൾ മോ​ഹ​ന​ൻ (27) ​എ​ന്നി​വ​രാ​ണു പാ​ല​ക്കാ​ട് കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്തുവച്ച് പിടികൂടിയത്. പ്രതികൾ സ​ഞ്ച​രി​ച്ചി​രു​ന്ന ന​ന്പ​റില്ലാ​ത്ത ബൈ​ക്കും സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പോ​പ്പിക്കാ​യ​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ള​വി​ൽ പോ​പ്പി​സ്ട്രോ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​ണ് ഇ​തു മു​ഖ്യ​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ച് ബ്രൗ​ണ്‍ ഷു​ഗ​ർ, ഹെ​റോ​യി​ൻ, ക​റു​പ്പ് ഉ​ൾ​പ്പെ​ടെ 26ൽ ​പ​രം വീ​ര്യം കൂ​ടി​യ ല​ഹ​രി​മ​രു​ന്നു​ക​ൾ നി​ർ​മി​ച്ചുവ​രു​ന്നു.

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ചില വേ​ദ​നസം​ഹാ​രി​ക​ളും നി​ർ​മിക്കുന്നുണ്ട്. ഇ​ന്ത്യ​യി​ൽ രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ലാ​ണു മ​രു​ന്ന് ആ​വ​ശ്യ​ത്തി​ന് ഇ​വ കൃ​ഷി ചെയ്യുന്നത്.

കേ​ര​ള​ത്തി​ലെ നി​ശാ​ ക്ല​ബ്ബു​ക​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാണു പോ​പ്പിസ്ട്രോ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തെന്നു പോലീസ് പറഞ്ഞു. കൊ​ച്ചി, ആ​ല​പ്പു​ഴ, കു​മ​ര​കം, കോ​വ​ളം എന്നിവിടങ്ങളിലെ ബീ​ച്ച് റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു ല​ഹ​രിമാ​ഫി​യ ക​ച്ച​വ​ടം ന​ട​ത്തുന്നത്.

ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണു പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ൽനിന്ന് രാ​ജ​സ്ഥാ​ൻ മാ​ർ​ഗ​മാ​ണ് ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​വ എ​ത്തു​ന്ന​ത്. ല​ഹ​രി​ക​ളു​ടെ രാ​ജാ​വ് എ​ന്നാ​ണ് ഈ ​ചെ​ടി അ​റി​യ​പ്പെ​ടു​ന്ന​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബുവിന്‍റെ നി​ർ​ദേശ​ത്തെ​ത്തു​ട​ർ​ന്ന് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബാ​ബു കെ.​തോ​മ​സ്, പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി ജി.​ഡി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മ​നോ​ജ് കു​മാ​ർ, എ​സ്ഐ കെ. ​സ​തീ​ഷ് കു​മാ​ർ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ എ​സ്. ജ​ലീ​ൽ, ആ​ർ. കി​ഷോ​ർ, റ​ഹീം മു​ത്തു, കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ. വി​നീ​ഷ്, ആ​ർ. രാ​ജീ​ദ്,എ​സ്.​എ​ൻ. ഷ​നോ​സ്, സി. ​സ​ജീ​ഷ്, എ​സ്. ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു പ്രതികളെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​കളെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെന്ന് പോലീസ് പറഞ്ഞു.

Related posts