‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’: ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായ നിമിഷം: ടോവിനോ തോമസ്

കാ​ന്‍ ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ഇ​ന്ത്യ​യ്ക്ക​ഭി​മാ​ന​മാ​യി പാ​യ​ല്‍ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്ത ‘ഓ​ള്‍ വി ​ഇ​മാ​ജി​ന്‍ ആ​സ് ലൈ​റ്റ്’. ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ക​നി കു​സൃ​തി​യും ദി​വ്യ​പ്ര​ഭ​യു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

മു​പ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ഫീ​ച്ച​ര്‍‌ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യ്ക്ക് പു​ര​സ്കാ​രം. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ടോ​വി​നോ തോ​മ​സ് രം​ഗ​ത്തെ​ത്തി.

‘ വാ​വ് !! ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ നി​മി​ഷം. ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ് ച​രി​ത്രം കു​റി​ച്ചു​കൊ​ണ്ട് കാ​നി​ൽ ഗ്രാ​ൻ​ഡ് പ്രീ ​പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ​യാ​യി’. എ​ന്നാ​ണ് ടോ​വി​നോ കു​റി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക പാ​യ​ലി​നേ​യും താ​ര​ങ്ങ​ളാ​യ ക​നി കു​സൃ​തി​യേ​യും ദി​വ്യ​പ്ര​ഭ​യേ​യും പോ​സ്റ്റി​ൽ ടോ​വി​നോ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment