വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു, ഈ അ​വാ​ർ​ഡ് ​ജ​യിം​സ് സാറിനുള്ളത് തന്നെ…

ഹെ​ന്‍​ട്രി ജോ​ൺ ക​ല്ല​ട
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട സി​വി​കെ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗം സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ ഡി. ​ജ​യിം​സി​ന് ല​ഭി​ച്ച സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി.

ല​ളി​ത ജീ​വി​ത​ത്തി​ന് ഉ​ട​മ​യും അ​നു​ക​ര​ണീ​യ​നാ​യ അ​ധ്യാ​പ​ക​നു​മാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത്.

1999ൽ ​ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ൽ സി​വി​കെ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ സം​സ്കൃ​ത അ​ധ്യാ​പ​ക​നാ​യി.

2004 മു​ത​ൽ 2012 വ​രെ​യു​ള്ള കാ​ല​ഘ​ട്ടം സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി നോ​ക്കി. തു​ട​ർ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി. നി​ല​വി​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഉ​ത്തി​ഷ്ഠ​ത പ​ദ്ധ​തി​യു​ടെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ലെ 30 അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഉ​ത്തി​ഷ്ഠ​ത പ​ദ്ധ​തി. കൊ​ല്ല​ത്തെ കോ​വി​ഡ് സെ​ന്‍റ​റി​ൽ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​റാ​ണി​പ്പോ​ൾ. അ​ധ്യാ​പ​ന​ത്തി​ന് പു​റ​മെ സാ​മൂ​ഹ്യ​സേ​വ​ന​വും ഇ​ദ്ദേ​ഹ​ത്തി​ന് പ്രി​യ​ങ്ക​ര​മാ​ണെ​ന്ന​തി​ന് തെ​ളി​വാ​ണ് ഇ​ത്ത​രം പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

കു​ണ്ട​റ പെ​രു​ന്പു​ഴ ക​ല്ലു​പാ​ല​ക്ക​ട തു​ണ്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സി. ​ഡാ​നി​യേ​ലി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ് ഡി. ​ജ​യിം​സ്. ഭാ​ര്യ ജി​ബി​മോ​ൾ ക​രി​ക്കോ​ട് ‌ടി​കെ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. ആ​ൽ​ബി​ൻ ജെ​യിം​സ്, ആ​ര​തി ജെ​യിം​സ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

സി​വി​കെ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​കി​രീ​ട​ത്തി​ന് പൊ​ൻ​തൂ​വ​ലാ​ണ് ഡി. ​ജ​യിം​സി​ന് ല​ഭി​ച്ച വി​ല​പ്പെ​ട്ട അ​വാ​ർ​ഡെ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Related posts

Leave a Comment