പ​ത്തൊ​മ്പ​തു​കാ​രി പ​യ​റ്റി​യ ത​ന്ത്രം പാ​ളി ! വി​മാ​ന​ത്തി​ല്‍ സം​ഭ​വി​ച്ച​ത്…

അ​ഡ്ലെ​യ്ഡ്: പി​ഴ​യ​ട​യ്ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​ന്‍ പ​ല​രും പ​ല​വി​ധ ത​ന്ത്ര​ങ്ങ​ളും പ​യ​റ്റാ​റു​ണ്ട്. അ​ത്ത​രം ഞൊ​ടു​ക്കു​വി​ദ്യ​ക​ളി​ലൂ​ടെ മി​ക്ക​വ​രും ര​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്.

എ​ന്നാ​ല്‍, ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ അ​ഡ്രി​യാ​ന ഒ​കാ​മ്പോ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി പി​ഴ അ​ട​യ്ക്കാ​തി​രി​ക്കാ​ന്‍ കാ​ട്ടി​യ ത​ന്ത്രം പാ​ളി​യെ​ന്നു മാ​ത്ര​മ​ല്ല, ആ​കെ ച​മ്മു​ക​യും ചെ​യ്തു.

അ​ഡ്രി​യാ​ന​യും സു​ഹൃ​ത്താ​യ എ​മി​ലി അ​ല്‍​ത​മു​റ​യും ഒ​രു ട്രി​പ്പ് ക​ഴി​ഞ്ഞ് മെ​ല്‍​ബ​ണി​ല്‍​നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്ലെ​യ്ഡി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു വി​മാ​ന​ത്തി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വ​സ്ത്ര​ങ്ങ​ളും യാ​ത്ര​യ്ക്കി​ടെ വാ​ങ്ങി​യ വ​സ്തു​ക്ക​ളു​മ​ട​ക്കം ബാ​ഗ് നി​റ​യെ സാ​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗി​ന്റെ ഭാ​രം പ​ര​മാ​വ​ധി ഏ​ഴ് കി​ലോ ആ​ണെ​ന്ന് ഇ​രു​വ​ര്‍​ക്കു​മ​റി​യാം. എ​ന്നാ​ല്‍, വി​മാ​ന​ത്തി​ല്‍ ബാ​ഗ് ആ​രും പ​രി​ശോ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യ​ത്.

പ​ക്ഷേ, അ​വ​രു​ടെ പ്ര​തീ​ക്ഷ തെ​റ്റി. വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ബാ​ഗ് പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ഇ​വ​ര്‍​ക്കു വെ​പ്രാ​ള​മാ​യി. അ​ഡ്രി​യാ​ന ഉ​ട​ന്‍​ത​ന്നെ ബാ​ഗ് തു​റ​ന്നു വ​സ്ത്ര​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പു​റ​ത്തെ​ടു​ത്ത് ധ​രി​ക്കാ​ന്‍ തു​ട​ങ്ങി.

സു​ഹൃ​ത്ത് എ​മി​ലി​യും അ​ങ്ങ​നെ​ത്ത​ന്നെ ചെ​യ്തു. ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്റെ തൂ​ക്കം നോ​ക്കി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ചി​ന്ത.

അ​ഡ്രി​യാ​ന ഈ​വി​ധം 15 വ​സ്ത്ര​ങ്ങ​ളാ​ണ് ഒ​ന്നി​നു​മേ​ല്‍ ഒ​ന്നാ​യി ധ​രി​ച്ച​ത്. അ​തി​ല്‍ ടീ​ഷ​ര്‍​ട്ടു​ക​ളും ട്രൗ​സ​റും ജാ​ക്ക​റ്റു​ക​ളു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യു​ടെ ആ​കെ തൂ​ക്കം ആ​റ് കി​ലോ​ഗ്രാം.

ഇ​ത്ര​യൊ​ക്കെ ചെ​യ്തി​ട്ടും ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ലെ​ന്ന​താ​ണു സ​ങ്ക​ട​ക​ര​മാ​യ കാ​ര്യം! കാ​ര​ണം അ​ഡ്രി​യാ​ന​യു​ടെ ബാ​ഗി​ല്‍ അ​പ്പോ​ഴും ഒ​രു കി​ലോ അ​ധി​ക​മു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ല്‍ ത​ന്നെ അ​വ​ള്‍​ക്ക് അ​തി​നു​ള്ള പ​ണ​വും അ​ട​യ്‌​ക്കേ​ണ്ടി വ​ന്നു. നി​റ​യെ വ​സ്ത്രം ധ​രി​ച്ച് നി​ല്‍​ക്കു​ന്ന അ​ഡ്രി​യാ​ന​യു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച് നാ​ണ​ക്കേ​ടാ​യ​തു മി​ച്ചം.

Related posts

Leave a Comment