നാളെ മുതല്‍ മൊബൈല്‍ നിരക്ക് കുത്തനെ കൂടും ! കോള്‍,ഡേറ്റ നിരക്കുകളില്‍ വന്‍ വര്‍ധന; പുതിയ നിരക്കുകള്‍ ഇങ്ങനെ…

കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വര്‍ധന. നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്.

വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും. ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവ നിരക്കുവര്‍ധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.

പുതുക്കിയ നിരക്കുകള്‍ ബ്രാക്കറ്റില്‍…
എയര്‍ടെല്‍ 28 ദിവസ പ്ലാന്‍:35 രൂപ (49 രൂപ), 129 രൂപ (148 രൂപ),169 രൂപ (248 രൂപ),199 രൂപ (248 രൂപ),249 രൂപ (298 രൂപ)…448 രൂപ (598 രൂപ/84 ദിവസം),499 രൂപ (698 രൂപ/84 ദിവസം).998 രൂപ (1498രൂപ/365 ദിവസം),1699 രൂപ (2398 രൂപ/365 ദിവസം)

വൊഡാഫോണ്‍-ഐഡിയ 28 ദിവസ പ്ലാന്‍:129 രൂപ (149 രൂപ),199 രൂപ (249 രൂപ),229 രൂപ (299 രൂപ), 459 രൂപ (599 രൂപ/84 ദിവസം),999 രൂപ (1499 രൂപ/365 ദിവസം)
1699 രൂപ (2399 രൂപ/365 ദിവസം)..

Related posts