വോ​ട്ടി​ന് നോ​ട്ട്; രാ​ജ്യ​ത്താ​കെ 677 കോ​ടി പി​ടി​ച്ചെ​ടു​ത്തു; 130 കോടിയുമായി തമിഴ്നാട് മുന്നിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ഷ​ന്‍ സ്‌​ക്വാ​ഡ് രാ​ജ്യ​ത്താ​ക​മാ​നം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത 677 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പ​ണ​വും സ്വ​ർ​ണ​വും അ​ട​ക്കം അ​ന​ധി​കൃ​ത​മാ​യി ക​ണ്ടെ​ത്തി​യ 130 കോ​ടി രൂ​പ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ന്ധ്രാ​പ്ര​ദേ​ശാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ആ​ന്ധ്ര​യി​ൽ​നി​ന്നും 18 കോ​ടി പി​ടി​ച്ചെ​ടു​ത്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് ഇ​ല​ക്ഷ​ന്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത 120 കോ​ടി രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ടെ​നി​ന്നും കൂ​ടു​ത​ലും മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​ബി​ൽ​നി​ന്നും 104 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ റെ​യ്ഡി​ലൂ​ടെ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ തു​ക​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ടെ 33 കോ​ടി രൂ​പ​യാ​ണ് റെ​യ്ഡി​ൽ ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related posts