എ​ട്ടു ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​ന്നു​ത​ന്നെ 5ജി ​സേ​വ​നം തു​ട​ങ്ങാ​ന്‍ എ​യ​ര്‍​ടെ​ല്‍ ! ജി​യോ തു​ട​ങ്ങു​ന്ന​ത് ദീ​പാ​വ​ലി ദി​ന​ത്തി​ല്‍; രാ​ജ്യ​ത്ത് 5ജി ​മാ​മാ​ങ്കം…

രാ​ജ്യ​ത്ത് 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​തോ​ടെ ആ​ളു​ക​ളെ​ല്ലാം ആ​കാം​ക്ഷ​യി​ലാ​ണ്. ഇ​ന്നു ത​ന്നെ രാ​ജ്യ​ത്തെ നാ​ലു മെ​ട്രോ​ക​ളി​ല​ട​ക്കം എ​ട്ടു ന​ഗ​ര​ങ്ങ​ളി​ല്‍ 5ജി ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ര്‍​ടെ​ല്‍ പ​റ​ഞ്ഞു. 2024 മാ​ര്‍​ച്ചി​ല്‍ രാ​ജ്യ​മാ​കെ​യും 5 ജി ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും എ​യ​ര്‍​ടെ​ല്‍ അ​റി​യി​ച്ചു. ന്യൂ​ഡ​ല്‍​ഹി​യി​ല്‍ 5 ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച ച​ട​ങ്ങി​ലാ​ണ് എ​യ​ര്‍​ടെ​ല്‍ പ്രൊ​വൈ​ഡ​റാ​യ ഭാ​ര​തി എ​ന്റ​ര്‍​പ്രൈ​സ​സ് ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ ഭാ​ര​തി മി​ത്ത​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത് ഒ​രു പു​തു​യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് സു​നി​ല്‍ ഭാ​ര​തി മി​ത്ത​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ 75-ാം സ്വാ​ത​ന്ത്ര്യ വാ​ര്‍​ഷി​ക​ത്തി​ലാ​ണ് സു​പ്ര​ധാ​ന നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. 5ജി ​രാ​ജ്യ​ത്ത് ഒ​രു പു​തി​യ അ​വ​ബോ​ധ​ത്തി​നും ഊ​ര്‍​ജ്ജ​ത്തി​നും തു​ട​ക്ക​മി​ടും. ഇ​ത് ആ​ളു​ക​ള്‍​ക്ക് നി​ര​വ​ധി പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ക്കു​മെ​ന്നും മി​ത്ത​ല്‍ പ​റ​ഞ്ഞു. ടെ​ലി​കോം വ്യ​വ​സാ​യം 1.3 ബി​ല്യ​ണ്‍ ഇ​ന്ത്യ​ക്കാ​രു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സം​രം​ഭ​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ സ്വ​പ്ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ജ്വ​ലി​പ്പി​ക്കു​മെ​ന്ന് ആ​ദി​ത്യ ബി​ര്‍​ള ഗ്രൂ​പ്പ്…

Read More

ഇന്റര്‍നെറ്റിനെ സൂപ്പര്‍ഫാസ്റ്റാക്കാന്‍ 5ജി ഉടനെത്തും ! ഒരു മുഴം മുമ്പേയെറിഞ്ഞ്‌ എയര്‍ടെല്‍; നോക്കിയയുമായി കരാറിലെത്തി…

രാജ്യത്ത് 5ജിയുടെ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇതിനു പിറകെ 4ജി സേവനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും എയര്‍ടെലിനുണ്ട്. ഇതിന്റെ ഭാഗമായി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയുടെ കരാറിലെത്തി. രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍തന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു. ഇതിനാല്‍ തന്നെ പുതിയ കരാര്‍ ഗുണം ചെയ്യുമെന്നും എയര്‍ടെല്‍ വിശ്വസിക്കുന്നു.

Read More

നാളെ മുതല്‍ മൊബൈല്‍ നിരക്ക് കുത്തനെ കൂടും ! കോള്‍,ഡേറ്റ നിരക്കുകളില്‍ വന്‍ വര്‍ധന; പുതിയ നിരക്കുകള്‍ ഇങ്ങനെ…

കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വര്‍ധന. നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം.…

Read More

അങ്ങനെ എയര്‍ടെല്ലിനെ പിന്തള്ളി ജിയോ രണ്ടാം സ്ഥാനത്ത് ! ഇനി മുമ്പിലുള്ളത് ഐഡിയ-വോഡഫോണ്‍ കമ്പനി മാത്രം;അംബാനിയുടെ പോക്ക് എങ്ങോട്ട്…

എയര്‍ടെലും വോഡഫോണും ഐഡിയയും ബിഎസ്എന്‍എല്ലും സൗഹൃദപരമായ മത്സരം കാഴ്ച വച്ചിരുന്ന രംഗത്തേക്കായിരുന്നു രണ്ടര വര്‍ഷം മുമ്പ് 4ജിയിലൂടെ റിലയന്‍സ് ജിയോയുടെ മാസ് എന്‍ട്രി. അവിടുന്നിങ്ങോട്ട് ടെലികോം രംഗത്തെ എതിരാളികളെ അതിവേഗം മറികടന്നുള്ള ജിയോയുടെ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ധാതാക്കളായിരുന്ന ഭാരതി എയര്‍ടെല്ലിനും ബിഎസ്എന്‍എല്ലിനുമെല്ലാം ജിയോ തരംഗത്തില്‍ അടിപതറി. ബിഎസ്എന്‍എല്ലിനെ തുടക്കത്തില്‍ തന്നെ മറികടന്ന ജിയോ ഇപ്പോള്‍ എയര്‍ടെല്ലിനെ മറികടന്ന് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജിയോ തരംഗത്തില്‍ പതറിയതിനെത്തുടര്‍ന്ന് ഒന്നിച്ച വോഡഫോണ്‍-ഐഡിയ കമ്പനി മാത്രമാണ് ഇനി ജിയോയ്ക്കു മുമ്പിലുള്ളത്. കേവലം രണ്ടര വര്‍ഷം കൊണ്ടാണ് എയര്‍ടെല്‍ 19 വര്‍ഷം കൊണ്ട് നേടിയ അത്ര വരിക്കാരെ ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 30 കോടിക്ക് മുകളില്‍ വരിക്കാരുണ്ടായിരുന്ന എയര്‍ടെല്ലിന് ഓരോ മാസവും കോടിക്കണക്കിനു വരിക്കാരെയാണ് നഷ്ടപ്പെട്ടത്. എയര്‍ടെല്ലിന്റെ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം വരിക്കാരുടെ…

Read More

ഇഷ്ടം പോലെ പരസ്യങ്ങള്‍ ടിവിയില്‍ കാണിച്ചിട്ടും എയര്‍ടെലിന്റെ കഷ്ടകാലം മാറുന്നില്ല; 31 ദിവസത്തിനിടെ നഷ്ടമായത് 5.7 കോടി വരിക്കാരെ; കോളടിച്ചത് അംബാനിക്ക്

ടെലികോം സേവനദാതാക്കളായ എയര്‍ടെലിന് 2018 ഡിസംബറില്‍ നേരിട്ടത് കനത്ത തിരിച്ചടി. ഈ ഒരൊറ്റ മാസം കൊണ്ട് 5.7 കോടി ഉപയോക്താക്കളെയാണ് കമ്പനിയ്ക്ക് നഷ്ടമായത്. എയര്‍ടെല്‍ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്കമാക്കിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് 28.42 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളായിരുന്നു നവംബറില്‍ എയര്‍ടെലിനുണ്ടായിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. 28 കോടി ഉപയോക്താക്കളാണ് ഡിസംബര്‍ അന്ത്യത്തില്‍ ജിയോയ്ക്കുണ്ടായിരുന്നത്. 4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്.

Read More