കൊ​ടും ചൂ​ട്: ഇ​ന്നും നാ​ളെ​യും 3 ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത; 12 ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും 3 ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തിന്‍റേയും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും കൊ​ല്ലം ജി​ല്ല​യി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, തൃ​ശൂ​ർ ജി​ല്ല​യി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, താ​പ​നി​ല ഉ​യ​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്.

ഉ​ഷ്ണ​ത​രം​ഗം അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളും ഭ​ര​ണ – ഭ​ര​ണേ​ത​ര സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ട ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വും ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും സൂ​ര്യാ​ഘാ​തം മ​ര​ണ​ത്തി​ലേ​ക്ക് വ​രെ ന​യി​ച്ചേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

3 ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത​ക്കൊ​പ്പം മൊ​ത്തം 12 ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പാ​യ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​റ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഈ ​മാ​സം 30 വ​രെ​യാ​ണ് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ ആ​ശ്വാ​സ​മു​ണ്ടാ​കു​ക.

2024 ഏ​പ്രി​ൽ 30 വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 41°C വ​രെ​യും, കൊ​ല്ലം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 40°C വ​രെ​യും, തൃ​ശൂ​ർ ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39°C വ​രെ​യും, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38°C വ​രെ​യും, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37°C വ​രെ​യും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36°C വ​രെ​യും (സാ​ധാ​ര​ണ​യെ​ക്കാ​ൾ 3 – 5°C കൂ​ടു​ത​ൽ) ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ 2024 ഏ​പ്രി​ൽ 30 വ​രെ ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

 

Related posts

Leave a Comment