അമ്പലത്തിലെ ഭണ്ഡാരവും സിസി ടിവിയും കള്ളൻ മോഷ്ടിച്ചു; രണ്ട്പേരെ അറസ്റ്റു ചെയ്ത് പോലീസ്

ചേ​ർ​പ്പ് : പെ​രു​മ്പി​ള്ളി​ശേ​രി ച​ങ്ങ​ര​യി​ൽ ശ്രീ ​ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചേ​ർ​പ്പ് പൂ​ത്ര​യ്ക്ക​ൽ മു​ന്ന് സെ​ന്‍റ് കോ​ള നി​യി​ൽ പു​ളി​ക്ക​പ​റ​മ്പി​ൽ സ​നീ​ഷ് (37) പ്രാ​യ​പൂ​ർ​ത്തിയാ​കാത്ത ​ഒ​രാ​ളെ​യും ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന​ക​ത്തു സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​വും സി​സി​ടി​വി ക്യാ​മ​റ​യും ആ​ണ് മോ​ഷ​ണം ന​ട​ത്തി യ​ത്.​സ​നീ​ഷ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സി ​ഐ. വി ​എ​സ് വി​നീ​ഷ് ,എ​സ് ഐ ​ശ്രീ​ലാ​ൽ ,സീ​നി​യ​ർ സി​പി​ഒ സ​ര​സ​പ്പ​ൻ സി​പി ഒ ​മാ​രാ​യ എം ​ഫൈ​സ​ൽ .കെ ​എ​ൻ സോ​ഹ​ൻ​ലാ​ൽ ,കെ ​എ ഹ​സീ​ബ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment