ഇടിക്കൂട്ടിലെ രാജാവ് 90 ദിവസം അഴിക്കുള്ളില്‍

sp-edi വാഷിംഗ്ടണ്‍: യുഎസിന്റെ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ടെറെന്‍സ് ക്രൗഫോര്‍ഡിന് 90 ദിവസം ജയില്‍ ശിക്ഷ. കാര്‍ ബോഡി ഷോപ്പില്‍ ബഹളമുണ്ടാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഡബ്ല്യുബിസി ആന്‍ഡ് ഡബ്ല്യുബിഒ ലോക സൂപ്പര്‍ ലൈറ്റ്വെയിറ്റ് മത്സരത്തില്‍ ജോണ്‍ മോളിനയെ തോല്‍പിച്ചിട്ട് അഞ്ച് ദിവസം മാത്രം പിന്നിടുമ്പോഴാണ് കോടതി വിധി. രണ്ടുവര്‍ഷം നല്ല നടപ്പിനും കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ നെബ്രാസ്കയിലെ ഒമഹയിലുള്ള കാര്‍ ബോഡി ഷോപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷോപ്പില്‍ നല്‍കിയ 1984 മോഡല്‍ ഷെവര്‍ലറ്റ് മോണ്ടേ കാര്‍ലോ കാര്‍ പെയിന്റു ചെയ്തതില്‍ തൃപ്തിയില്ലാതിരുന്ന ക്രൗഫോര്‍ഡ് പണം നല്‍കാന്‍ വിസമ്മതിക്കുകയും കട ഉടമയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്നു കൂടുതല്‍ പ്രകോപിതനായ ക്രൗഫോര്‍ഡ് ഷോപ്പില്‍ ബഹളമുണ്ടാക്കുകയും സാമഗ്രഹികള്‍ നശിപ്പിക്കുകയുമായിരുന്നു എന്നായിരുന്നു പരാതി.

Related posts