നെബ്രാസ്ക: തോൽവിയറിയാത്ത ലോക സൂപ്പർ മിഡിൽവെയ്റ്റ് ബോക്സിംഗ് ചാന്പ്യൻ ടെറൻസ് ക്രോഫോർഡ് വിരമിക്കൽ പ്രഖ്യാപിച്ചു. 2008 മുതൽ 2025 വരെ ബോക്സിംഗ് റിംഗിൽ മത്സരച്ച നെബ്രാസ്കയിൽ നിന്നുള്ള 38കാരൻ ക്രോഫോർഡ് ഒരിക്കൽ പോലും തോൽവി അറിഞ്ഞിട്ടില്ല.
2014ൽ സ്കോട് ലന്‍ഡിന്റെ റിക്കി ബേണ്‍സിനെ പരാജയപ്പെടുത്തി തന്റെ ആദ്യ ലോക കിരീടമായ ഡബ്ല്യുബിഒ ലൈറ്റ് വെയ്റ്റ് കിരീടം നേടി. പ്രമുഖ ലോക ചാന്പ്യൻഷിപ്പിൽനിന്നായി 18 കിരീട നേട്ടവുമായാണ് തോൽവിയറിയാത്ത താരമെന്ന റിക്കാർഡുമായി താരം വിരിമിക്കൽ പ്രഖ്യാപിച്ചത്.
സെപ്റ്റംബറിൽ ലാസ് വെഗാസിൽ മെക്സിക്കൻ ഇതിഹാസം അൽവാരസിനെ കീഴടക്കി സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നേടിയ താരം സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
